കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജല സംരക്ഷണത്തിനും കൃഷിക്കും ഊന്നല്‍
Apr 1, 2012, 00:52 IST
കാഞ്ഞങ്ങാട്: മണ്ണ്- ജലസംരക്ഷണ കാര്‍ഷിക വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 28,27,12,768 രൂപ വരവും 27,81,59,248 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് യമുന രാഘവനാണ് അവതരിപ്പിച്ചത്. സമഗ്ര നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പദ്ധതി നടപ്പാക്കുന്ന ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലും ദേശീയ തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ച് മണ്ണ്- ജല സംരക്ഷണ പ്രവര്‍ത്തനവും നടത്തും. മണ്ണൊലിപ്പ് തടയുന്നതിനായി മൂന്നുകോടി രൂപ മുതല്‍ മുടക്കി കയര്‍ ഭൂവസ്ത്രം മണ്ണ് സംരക്ഷണപദ്ധതിയും നടപ്പാക്കും. റോഡുകളുടെ വികസനത്തിന് അരക്കോടി രൂപ നീക്കിവച്ചു.
മൊത്തം വികസനഫണ്ടിന്റെ മൂന്നിലൊന്ന് വിഹിതം ഭവനപദ്ധതിക്കായാണ് മാറ്റിവച്ചത്. തെങ്ങ്, കവുങ്ങ് കൃഷിയിടങ്ങളില്‍ ഇടവിളകൃഷിക്കും നാളികേര ഉല്‍പന്ന വൈവിധ്യവല്‍ക്കരണത്തിനുമായി 20 ലക്ഷവും വകയിരുത്തി. മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി 15 ലക്ഷം രൂപ മാറ്റിവച്ചു. സ്വര്‍ണ ജയന്തി ഗ്രാമ സ്വരാസ്‌കര്‍ യോജന പദ്ധതിയിലൂടെ 357 സ്വയം സഹായസംഘങ്ങളെ സാമ്പത്തികമായി സഹായിക്കുന്ന പദ്ധതികളും ബജറ്റിലുണ്ട്. നിര്‍മല്‍ പുരസ്‌കാരമായി ലഭിച്ച 20 ലക്ഷം രൂപ മാലിന്യനിര്‍മാര്‍ജന സംസ്‌കരണ പദ്ധതിക്ക് ഉപയോഗിക്കും.
പ്രസിഡന്റ് എ കൃഷ്ണന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ കുന്നൂച്ചി കുഞ്ഞിരാമന്‍, എസ് പ്രീത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനു ഗംഗാധരന്‍, ഗൗരി, മുഹമ്മദ്ഷാഫി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords: Kanhangad Block Panchayath Budget, Kanhangad, Kasaragod