നഗരത്തിനാവേശമായി കാഞ്ഞങ്ങാട് ഏരിയാസമ്മേളനം സമാപിച്ചു
Nov 30, 2011, 19:39 IST
കാഞ്ഞങ്ങാട്: പോരാട്ട വീര്യത്തിന്റെ കനലെരിയുന്ന കാഞ്ഞങ്ങാട്ടെ വിപ്ലവ പ്രസ്ഥാനത്തിന്റെ കരുത്തറിയിച്ച് ഉജ്വല ബഹുജന പ്രകടനത്തോടെ സിപിഎം കാഞ്ഞങ്ങാട് ഏരിയാസമ്മേളനത്തിന് ഉജ്വല സമാപനം. രണ്ട് ദിവസങ്ങളിലായി കാഞ്ഞങ്ങാട് മേലാങ്കോട്ട് ലയണ്‍സ് ഹാളില്‍ (സി കണ്ണന്‍നായര്‍ നഗര്‍) ചേര്‍ന്ന പ്രതിനിധി സമ്മേളനത്തിന് സമാപനം കുറിച്ച് പുതിയകോട്ട കേന്ദ്രീകരിച്ച് ആരംഭിച്ച റെഡ്‌വളണ്ടിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും നഗരത്തെ ആവേശഭരിതമാക്കി. കോട്ടച്ചേരിയില്‍ പ്രത്യേകം തയ്യാറാക്കിയ പി കുഞ്ഞിക്കണ്ണന്‍ നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി എം പൊക്ലന്‍ അധ്യക്ഷനായി.
സ്ത്രീകളും കുട്ടികളുമുള്‍െപ്പടെ ആയിരക്കണക്കിന് ബഹുജനങ്ങള്‍ അണിനിരന്ന പ്രകടനത്തിന് ബാന്‍ഡ്‌മേളവും കതിനാവെടിയും അകമ്പടിയേകി. പ്രകടനത്തിന്റെ മുന്‍ നിരയില്‍ ബാന്‍ഡ്‌മേളത്തിന്റെ അകമ്പടിയോടെ റെഡ്‌വളണ്ടിയര്‍ മാര്‍ച്ചും ജില്ലാ നേതാക്കളും പ്രതിനിധികളും അണിനിരന്നു. അതിന് പിന്നിലായി വിവിധ ലോക്കലുകളില്‍ നിന്നുള്ള ബഹുജനങ്ങളും അണിനിരന്നു. സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍, ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ചൊവ്വാഴ്ച രാവിലെയാരംഭിച്ച പ്രതിനിധി സമ്മേളനം ബുധനാഴ്ച പകല്‍ മൂന്നരയോടെ സമാപിച്ചു. ബുധനാഴ്ച പ്രതിനിധികളുടെ പൊതുചര്‍ച്ചക്ക് ഏരിയാസെക്രട്ടറി എം പൊക്ലനും ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രനും മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി രാഘവന്‍, സി എച്ച് കുഞ്ഞമ്പു, എം വി ബാലകൃഷ്ണന്‍, കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 19 അംഗ ഏരിയാകമ്മിറ്റിയെയും 26 അംഗ ജില്ലാസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു

Keywords: Kasaragod, Kanhnagad, CPM