കാഞ്ഞങ്ങാട് കലാപം: വീട് തകര്‍ത്ത കേസിലെ മുഖ്യപ്രതി മൂന്നര വര്‍ഷത്തിന് ശേഷം കീഴടങ്ങി
Dec 16, 2014, 16:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.12.2014) വീട് തകര്‍ത്ത കേസിലെ മുഖ്യപ്രതി മൂന്നര വര്‍ഷത്തിന് ശേഷം കീഴടങ്ങി. കല്ലൂരാവിയിലെ അഖിലാണ് (23) തിങ്കളാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കീഴടങ്ങിയത്. കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
2011 ഒക്ടോബര്‍ 11ന് മുറിയനാവിയിലെ റസിയയുടെ (35) വീട് തകര്‍ത്ത കേസിലെ പ്രതിയാണ് അഖില്‍. അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം റസിയയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ജനല്‍ ഗ്ലാസുകളും ടെലിവിഷനും വാഷിംഗ് മെഷിനും തകര്‍ക്കുകയും ജലവിതരണ പൈപ്പ് നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.
റസിയയ്ക്കും മക്കള്‍ക്കും വധഭീഷണി മുഴക്കിയാണ് അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചുപോയത്. മുറിയനാവിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തിനിടയിലാണ് റസിയയുടെ വീടിന് നേരെയും ആക്രമണമുണ്ടായത്.
കേസിലെ മറ്റ് പ്രതികളെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും മുഖ്യപ്രതിയായ അഖില്‍ ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Clash, House, Attack, Case, Accuse, Arrest, Court, Rasiya.
Advertisement: