city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ട് ആര്‍ട്ട് ഗ്യാലറി നിലനിര്‍ത്താന്‍ നിരാഹാരമിരിക്കും: കാനായി കുഞ്ഞിരാമന്‍

കാഞ്ഞങ്ങാട്ട് ആര്‍ട്ട് ഗ്യാലറി നിലനിര്‍ത്താന്‍ നിരാഹാരമിരിക്കും: കാനായി കുഞ്ഞിരാമന്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ആര്‍ട്ട് ഗ്യാലറി നിലനിര്‍ത്തുന്നതിന് വേണ്ടി വന്നാല്‍ കലാകാരന്മാരോടൊപ്പം നിരാഹാരമിരിക്കുമെന്ന് വിശ്രുത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ വ്യക്തമാക്കി. കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ട് ഗാലറി കുടിയൊഴിപ്പിക്കുന്നതില്‍ കലാകാരന്മാര്‍ നിരാശരാണ്. ഇത്തരം നീക്കങ്ങള്‍ നടക്കുന്നതില്‍ ദുഃഖമുണ്ട്. ഒരുപാട് പ്രതിഭാശാലിയുടെ നാടാണിത്. വളരുന്ന കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കേണ്ടുന്ന ബാധ്യത നഗരസഭയ്ക്കുണ്ട്. ആദ്യത്തെ പൗരന്മാര്‍ കലാകാരന്മാരും എഴുത്തുകാരുമാണെന്നും കാനായി ചൂണ്ടിക്കാട്ടി.

ആര്‍ട്ട് ഗാലറി സ്ഥാപിക്കാന്‍ 30 സെന്റ് സ്ഥലം കാഞ്ഞങ്ങാട്ട് സര്‍ക്കാര്‍ ലളിതകലാഅക്കാദമിക്ക് നല്‍കണം. കാസര്‍കോടിന്റെ തനത് പാരമ്പര്യവും കലയും ഒത്തുചേരുന്ന മ്യൂസിയം ഉണ്ടാക്കുന്നതിനും ഗാലറിക്കും ഈ സ്ഥലം സുലഭമായി ഉപയോഗിക്കണം. മുഖ്യമന്ത്രിയെ ഇക്കാര്യത്തില്‍ നേരില്‍ കാണുമെന്ന് വെളിപ്പെടുത്തിയ കാനായി സ്ഥലം വിട്ടുകിട്ടാന്‍ സാംസ്‌കാരിക മന്ത്രിക്കും റവന്യൂ വകുപ്പ്മന്ത്രിക്കും നിവേദനം നല്‍കുമെന്നും വ്യക്തമാക്കി.

അറിയപ്പെടുന്ന പല കലാകാരന്മാരും നാടുവിടുന്നത് ഇത്തരം കലാസ്ഥാപനങ്ങള്‍ക്കെതിരെയുള്ള കലാവിരുദ്ധ നിലപാട് മൂലമാണ്. നഗരസഭയ്ക്കു തന്നെ ഗാലറി വലിയൊരു ആര്‍ട്ട് മാര്‍ക്കറ്റാക്കി മാറ്റാം. ഇതിലൂടെ വന്‍ കമ്മീഷന്‍ നേടാനാവുമെന്നും കാനായി പറഞ്ഞു. ലളിതകലാ അക്കാദമിയുടെ കാസര്‍കോട് ജില്ലയിലെ ഏക സ്ഥാപനമായ കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറി 2002 സെപ്തംബര്‍ 13 മുതല്‍ ഹൊസ്ദുര്‍ഗിലെ നഗരസഭ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയാണ്.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ശില്‍പികളുടെയും ചിത്രകാരന്മാരുടെയും നിരവധി സൃഷ്ടികളുടെ പ്രദര്‍ശനവും വില്‍പനയും ഇതിനകം കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറിയില്‍ നടത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഒത്ത് ചേരാനും ചര്‍ച്ച ചെയ്യാനുമുള്ള ഒരു വേദി കൂടിയാണ് കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറി. ദാരുശില്‍പ കലകളുടെയും, തെയ്യം, തിറ, വെങ്കല ശില്‍പ നിര്‍മ്മാണം, വാസ്തുവിദ്യ തുടങ്ങിയവയുടെ സംസ്‌കാര സമന്വയ വേദി കൂടിയാണ് കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറി.

മഹാകവി പി.കുഞ്ഞിരാമന്‍നായര്‍, രസിക ശിരോമണി കോമന്‍നായര്‍, വിദ്വാന്‍ പി.കേളുനായര്‍, ടി.ഉബൈദ് സാഹിബ്, കവി എം.കെ.അഹമ്മദ് പളളിക്കര, ചന്ദ്രഗിരി അമ്പു, കൂര്‍മ്മല്‍ എഴുത്തച്ഛന്‍ തുടങ്ങിയ മഹാരഥന്മാരായ പ്രതിഭകളുടെ പാദസ്പര്‍ശമേറ്റ കാഞ്ഞങ്ങാടിന്റെ മണ്ണില്‍ ലോക പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍, ലളിതകലാ അക്കാദമി ചെയര്‍മാനായപ്പോഴാണ് ആര്‍ട്ട് ഗ്യാലറി സ്ഥാപിതമായത്. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായി വളരുന്ന ബേക്കല്‍കോട്ടയുള്‍പ്പെടെ നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ കേന്ദ്രബിന്ദു കൂടിയായ കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറിക്ക് സ്വന്തമായ കെട്ടിട സൗകര്യങ്ങള്‍ ആവശ്യമാണ്. ചരിത്രമുറങ്ങുന്ന ഹൊസ്ദുര്‍ഗ് കോട്ടയും സ്വാതന്ത്ര്യസമരചരിത്ര സ്മരണകള്‍ തുടിക്കുന്ന മാന്തോപ്പ് മൈതാനിയും നെഹ്‌റു പാര്‍ക്കും ഉള്‍ക്കൊള്ളുന്ന ഇപ്പോഴത്തെ സ്ഥലത്ത് തന്നെ ആര്‍ട്ട് ഗ്യാലറിക്കാവശ്യമായ ഭൂമി പതിച്ച് നല്‍കണമെന്നാണ് ആവശ്യം.

Keywords: Art Gallery, Kanai Kunhiraman, Pressmeet, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia