കമ്മാടം ക്ഷേത്രക്കവര്‍ച്ച: അന്വേഷണം ഊര്‍ജിതം
May 30, 2015, 10:43 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 30/05/2015) ഭീമനടി വെസ്റ്റ് എളേരി കമ്മാടം ഭഗവതി ക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹ വിഗ്രഹം കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ ഹരിശ്ചന്ദ്രനായ്ക്കിന്റെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് സി.ഐ ടി.പി സുമേഷ്, ചിറ്റാരിക്കാല്‍ എസ്.ഐ മധുമദനന്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തിവരുന്നത്.
കന്യാകുമാരി, തിരുവനന്തപുരം, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. കമ്മാടം കവര്‍ച്ചയ്ക്ക് സമാനമായ നിരവധി മോഷണങ്ങള്‍ കന്യാകുമാരിയിലും നാഗര്‍കോവിലിലും ഈ അടുത്ത് നടന്നിരുന്നു. ഇവിടെ കവര്‍ച്ച നടത്തിയവര്‍ തന്നെയായിരിക്കാം കമ്മാടം കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം പഞ്ചലോഹ വിഗ്രഹവുമായി മൂന്ന് പേരെ നാഗര്‍ കോവിലില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മെയ് 27നാണ് കമ്മാടം ഭഗവഗി ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. ഓടിളക്കി ക്ഷേത്രവാതില്‍ തകര്‍ത്ത് അകത്തു കടന്നായിരുന്നു മോഷണം.
വര്‍ഷങ്ങള്‍ക്കു മുമ്പു ഇതേ പഞ്ചലോഹ വിഗ്രഹം മോഷണം പോയതിനെതുടര്‍ന്നു ക്ഷേത്രത്തില്‍ ഓടിന്റെ വിഗ്രഹം നിര്‍മിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മോഷണംപോയ പഞ്ചലോഹ വിഗ്രഹം തിരുമേനിയിലെ കാവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതാണു വീണ്ടും മോഷണം പോയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കമ്മാടം ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച: പഞ്ചലോഹ വിഗ്രഹവും ഓടു വിഗ്രഹവും മോഷണം പോയി
Keywords : Vellarikundu, Robbery, Accuse, Police, Investigation, Kanhangad, Nileshwaram, Kasargod, Kammadam.
Advertisement: