മുച്ചിലോട്ട് പെരുങ്കളിയാട്ടം: കന്നിക്കലവറയില്‍ ഭദ്രദീപം തെളിഞ്ഞു
Jan 27, 2012, 14:30 IST
കാഞ്ഞങ്ങാട്: കന്നിക്കലവറയില്‍ ഭദ്രദീപം തെളിഞ്ഞതോടെ ദേവിയുടെ സന്നിദ്ധ്യ സങ്കല്പവുമായി കല്യാല്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു. കന്നിക്കലവറയില്‍ ക്ഷേത്ര വിളക്കില്‍ നിന്നും കൊളുത്തിയ ദീപം കൊണ്ട് വന്ന് തെളിയിച്ചതോടെയാണ് ആചാര സ്ഥാനികരുടെയും, ക്ഷേത്രക്കോയ്മ, കമ്മിറ്റി ചെയര്മാന് എന്നിവരുടെയും സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. തെയ്യങ്ങളും കന്നിക്കലവറയില്‍ ഉറഞ്ഞു തുള്ളി. തെളിഞ്ഞ ദീപം കളിയാട്ടച്ചടങ്ങുകള്‍ കഴിയും വരെ കെടാതെ സൂക്ഷിക്കും.
കന്നിക്കലവറയുടെ മേല്‍നോട്ടത്തിന് മൂന്ന് ആളുകളും ഉണ്ടാകും. കലവറ നിറയ്ക്കല്‍ ചടങ്ങ് കഴിഞ്ഞതോടെ വിവിധ സ്ഥലങ്ങില്‍ നിന്നും വിഭവങ്ങള്‍ എത്തിത്തുടങ്ങി. കല്യാല്‍ മുച്ചിലോട്ട് പ്രദേശികം, മാക്കരാംകോട്, ആലമ്പാടി, ആലാമി പുതിയകണ്ടം, മൊടഗ്രാമം എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യ ദിവസം കലവറയിലേക്ക് വിഭവങ്ങള്‍ കൊണ്ടുവന്നത്. മുച്ചിലോട്ട് അയ്യപ്പ ഭജന മന്ദിര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് കാഴ്ച നല്കി.

Keywords: Kalyal Muchilott Perumkaliyattam, Kalavara Nirakkal, Kanhangad, Kasaragod