കാലിച്ചാനടുക്കം സ്വദേശിയെ മാവോയിസ്റ്റെന്ന് തെറ്റിദ്ധരിച്ച് മലപ്പുറത്ത് പിടികൂടി
Feb 23, 2015, 16:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/02/2015) കാലിച്ചാനടുക്കം സ്വദേശിയെ മാവോയിസ്റ്റെന്ന് തെറ്റിദ്ധരിച്ച് മലപ്പുറത്ത് പോലീസ് പിടികൂടി. മുന്‍ പോരാട്ടം പ്രവര്‍ത്തകനായ കാലിച്ചാനടുക്കം കൂവക്കല്ലിലെ കെ. ബാബുവിനെ (36)യാണ് മലപ്പുറം എടക്കരയില്‍ വനപാലകരും തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്. ഒരു ദിവസത്തോളം കസ്റ്റഡിയില്‍ ചോദ്യംചെയ്ത ശേഷം മാവോയിസ്റ്റുമായി ബന്ധമില്ലെന്ന് കണ്ട് പിന്നീട് വിട്ടയച്ചു.
ബാബു ഇപ്പോള്‍ ആദിവാസി ജില്ലാ കോ-ഓര്‍ഡിനേഷന്‍ എന്ന സ്വതന്ത്ര സംഘടനയുടെ നേതാവാണ്. മുമ്പ് പോരാട്ടത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഫെബ്രുവരി 20 ന് എടക്കര വനത്തില്‍ നടന്ന ആദിവാസി ഉത്സവം കാണാനാണ് ബാബു മലപ്പുറത്തേക്ക് പോയത്. ബസിറങ്ങിയ ബാബുവിനെ കൂട്ടിക്കൊണ്ടുപോകാന്‍ സുഹൃത്ത് ബൈക്കുമായി എത്തിയിരുന്നു. സുഹൃത്തിന്റെ ബൈക്കില്‍ ഏതാനും കിലോ മീറ്റര്‍ സഞ്ചരിച്ചപ്പോള്‍ പരിശോധന നടത്തുകയായിരുന്ന വനപാലകരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.
ബാബു അപരിചിതനാണെന്ന് വ്യക്തമായതോടെ വനപാലകര്‍ വിവരം പോലീസിനെ അറിയിച്ചു. എടക്കര പോലീസും തണ്ടര്‍ ബോള്‍ട്ട് സേനയും എത്തിയശേഷം ബാബുവിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി ദബേഷ് കുമാര്‍ ബെഹ്‌റ അടക്കമുള്ള ഉദ്യോഗസ്ഥര്‍ യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും മാവോയിസ്റ്റാണെന്നതിന് ഒരു തെളിവും ലഭിച്ചില്ല. ബാബുവിനെ കുറിച്ചറിയാന്‍ കാസര്‍കോട് പോലീസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു തലത്തിലുള്ള ബന്ധവും തെളിയിക്കാന്‍ കഴിയാതായതോടെ യുവാവിനെ നിരുപാധികം വിട്ടയക്കുകയായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ഉണ്ടായതെന്ന് ബാബു പ്രതികരിച്ചു.

Keywords : Maoist, Kanhangad, Arrest, Malappuram, Kerala, Kasaragod, Kalichanadukkam native held for Maoist case by mistake.