മോദി സര്‍ക്കാരിന്റെ തുടക്കം കണ്ടാലറിയാം അതിന്റെ ഒടുക്കം- കെ. സുധാകരന്‍
Feb 4, 2015, 16:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/02/2015) മോദി സര്‍ക്കാരിന്റെ തുടക്കം കണ്ടാലറിയാം അതിന്റെ ഒടുക്കമെന്ന് മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ. സുധാകരന്‍ കളിയാക്കി. മോദി സര്‍ക്കാരിന്റേത് തുടക്കത്തില്‍തന്നെ മോശം പ്രകടനമാണ്. പിന്നെ അതിന്റെ ഒടുക്കം പറയേണ്ടതില്ലല്ലോ? അദ്ദേഹം ചോദിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഡി.സി.സിയുടെ നേതൃത്വത്തില്‍കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ബുധനാഴ്ച രാവിലെ സംഘടിപ്പിച്ച ധര്‍ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. സുധാകരന്‍. വിദേശ കള്ളപ്പണം തിരിച്ചു പിടിച്ച് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം രൂപ വീതം പറഞ്ഞ മോദിക്ക് എട്ട് മാസം കഴിഞ്ഞിട്ടും പതിനഞ്ച് പൈസ പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ബി.ജെ.പിയുടെതനിനിറം ഓരോ ദിവസം കഴിയുന്തോറും പുറത്തു വന്നിരിക്കുകയാണ്.
സ്വാതന്ത്ര്യം കിട്ടിയ നേരത്ത് കോണ്‍ഗ്രസ് വിചാരിച്ചിരുന്നുവെങ്കില്‍ മറ്റൊരു പാര്‍ട്ടിയും ഇന്ത്യയില്‍ ഉണ്ടാകുമായിരുന്നില്ല. ജനാധിപത്യത്തില്‍ അടിയുറച്ച് വിശ്വസിച്ചതു കൊണ്ടാണ് ഇന്ത്യയില്‍ മറ്റു പാര്‍ട്ടികള്‍ക്ക് വളരാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസ് എന്നും രാജ്യം ഭരിക്കുമെന്ന് വ്യാമോഹിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി ഏകാധിപതിയാണ്. രാജ്യത്തിന്റെ പാരമ്പര്യം അദ്ദേഹത്തിന് അറിയില്ല.
സമസ്ത മേഖലയിലും ജനദ്രോഹ നടപടികളുമായി മുന്നോട്ട് നീങ്ങുകയാണ് ബി.ജെ.പി. സര്‍ക്കാര്‍. മരുന്നുകള്‍ക്കൊക്കെ കുത്തനെ വില കൂടിയിരിക്കുന്നു. കാന്‍സര്‍ രോഗത്തിന് എണ്ണായിരം രൂപയുടെ മരുന്ന് ആവശ്യമായിടത്ത് ഇപ്പോഴത് 98,000 രൂപയായി ഉയര്‍ന്നതായി കുറ്റപ്പെടുത്തിയ കെ. സുധാകരന്‍ ആരോഗ്യ മേഖലയില്‍ യു.പി.എ. സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കയാണെന്ന് കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ ഇത് പൊറുക്കില്ല. പൊതു തിരഞ്ഞെടുപ്പ് വേളയില്‍ സി.പി.എം. പോലും കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ അവര്‍ തന്നെ പറഞ്ഞ് തുടങ്ങിയിരിക്കുന്നു കോണ്‍ഗ്രസ് ഭരണമായിരുന്നു ഉത്തമമെന്ന് സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളനം കോണ്‍ഗ്രസിന്റെ ജനാധിപത്യ-മതേതരത്വ നിലപാടുകളെ അംഗീകരിച്ചത് ഇതിനുള്ള തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി. പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠന്‍, കെ.പി.സി.സി. നിര്‍വ്വാഹക സമിതിയംഗങ്ങളായ പി. ഗംഗാധരന്‍ നായര്‍, അഡ്വ. എം.സി. ജോസ്, പി.എ. അഷ്‌റഫ്അലി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ. ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു. ധര്‍ണയ്ക്ക് മുന്നോടിയായി നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.