കെ.മാധവന്‍ സിഡി പ്രകാശനം ശനിയാഴ്ച
Apr 20, 2012, 08:00 IST
കാഞ്ഞങ്ങാട്:സ്വാതന്ത്ര്യസമര സേനാനി കെ.മാധവന്റെ ജീവിതത്തെ ആസ്പദമാക്കി പബ്ലിക് റിലേഷന്‍സ് വകുപ്പിന്‌വേണ്ടി സംസ്ഥാന ചലച്ചിത്രവികസന കോര്‍പറേഷന്‍ നിര്‍മിച്ച സഹനസമരങ്ങളുടെ സഹയാത്രികന്‍ എന്ന ഹ്രസ്വസിനിമയുടെ സിഡി പ്രകാശനവും പ്രദര്‍ശനവും ശനിയാഴ്ച നാലിന് കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തില്‍ നടക്കും. സക്കറിയ മുഖ്യാതിഥിയായിരിക്കും. ജില്ലാ കലക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ സിഡി പ്രകാശനം ചെയ്യും.ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷനാകും. മഹാകവി പി.സ്മാരക സമിതിയും കെ.മാധവന്‍ ഫൗണ്ടേഷനുമാണ് ചടങ്ങ് ഒരുക്കുന്നത്.
Keywords: Kasaragod, CD Publish, K. Madhavan, Kanhangad