മാപ്പിളപ്പാട്ട് സാംസ്കാരിക പൈതൃകം: കെ. കുഞ്ഞിരാമന് എം.എല്‍.എ.
Jan 11, 2013, 21:22 IST
കാസര്‍കോട്: മാപ്പിളപ്പാട്ട് സാംസ്കാരിക പൈതൃകമാണെന്നും, ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന അപൂര്‍വ കലയാണെന്നും എം.എല്‍.എ. കെ. കുഞ്ഞിരാമന് അഭിപ്രായപെട്ടു. കലാകാരന്മാരുടെ സംഘടനയായ ഉമ്മാസ് കാസര്‍കോടിന്റെ തൃക്കരിപ്പൂര്‍ മേഖല എം.ആര്.ജി.എച്ച്.എസ്. പടന്ന സ്കൂളില്‍ സംഘടിപ്പിച്ച മാപ്പിളപ്പാട്ട് പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സവിശേഷമായ ഈണവും, അറബി മലയാള വാക്കുകളുടെ സുന്ദര സമ്മേളനമാണ് മറ്റു പാട്ടുകളില്‍ നിന്ന് മാപ്പിളപ്പാട്ട് വേറിട്ടു നില്‍ക്കുന്നത്. എന്നാല്‍ നിലവാരമുള്ള രചനകളുടെയും, തനിമയാര്‍ന്ന സംഗീതത്തിന്റെയും അഭാവമാണ് ഇന്നത്തെ മാപ്പിളപ്പാട്ടുകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. പുതിയ കലാകാരന്മാര് കഴിവുള്ളവരും, പ്രതിഭാ ശാലികളുമാണ്. കാലത്തെ അതിജീവിക്കുന്ന സൃഷ്ടികള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. പാട്ടുകാരും, കലാകരന്മാരും, ആസ്വാദകരും ഈ മേഖലയെ ഗൗരവമായി കാണുമ്പോഴാണ് മാപ്പിളപ്പാട്ടിന് സാംസ്കാരിക പൈതൃകം കൈവരിക്കുകയും അതു വഴി ഈ കലാ ശാഖലയിലൂടെ ഉയരത്തിവെത്തുവാന് കഴിയുകയുള്ളൂവെന്ന് എന്ന് ക്യാമ്പില്‍ ക്ലാസെടുത്ത കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര് സ്മാരക ഡയറക്ടറും മാപ്പിളപ്പാട്ട് ഗവേഷകനുമായ ഫൈസല്‍ എളയറ്റില്‍ ചൂണ്ടിക്കാട്ടി.
ക്യാമ്പില്‍ എം.ആര്.ജി.എച്ച്.എസ്. പടന്ന സ്കൂളിലെ 200 ഓളം കുട്ടികള്‍ പങ്കെടുത്തു. ജില്ലാ യുവജനോത്സവത്തില്‍ വിവിധ ഇനങ്ങളില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളായ ആശിഫ, തശ്രീഫ, ഫാത്തിമ, ടി. റിസ്വാന്, റംസാന് എന്നിവര്‍ക്ക് ഉമ്മാസ് ഉപഹാരവും നല്കി.
പടന്ന കെ.കെ. അബ്ദുല്ല എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തൃക്കരിപ്പൂര്‍ എം.എല്‍.എ. കെ. കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. ഉമ്മാസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കം, മന്‍സൂര്‍ കാഞ്ഞങ്ങാട്, മാധവന് മാസ്റ്റര്‍, സുബൈര്‍ പൂച്ചക്കാട്, ജുനൈദ് മട്ടമ്മല്‍, ആരിഫ് എട്ടിക്കുളം, ഹമീദ് ആവിയില്‍, ഇസ്ഹാക്ക്, ഫൈസല്‍, അബ്ദുല്ല ചിത്താരി എന്നിവര്‍ സംബന്ധിച്ചു. ടി.കെ.എം. അഷ്റഫ് സ്വാഗതവും, എം.കെ. അഷ്റഫ് പടന്ന നന്ദിയും പറഞ്ഞു.
Keywords : Kasaragod, Kanhangad, K.Kunhiraman MLA, Kerala, UMMAS, Mappila Song, Padanna, Kasargodvartha, Malayalam News.