city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാ­പ്പി­ള­പ്പാ­ട്ട് സാം­സ്­കാരിക പൈ­തൃകം: കെ. കു­ഞ്ഞി­രാ­മന്‍ എം.എല്‍.എ.

മാ­പ്പി­ള­പ്പാ­ട്ട് സാം­സ്­കാരിക പൈ­തൃകം: കെ. കു­ഞ്ഞി­രാ­മന്‍ എം.എല്‍.എ.
കാസര്‍­കോ­ട്: മാ­പ്പി­ള­പ്പാ­ട്ട് സാം­സ്­കാരിക പൈ­തൃ­ക­മാ­ണെ­ന്നും, ജ­ന­ഹൃ­ദ­യ­ങ്ങ­ളില്‍ നിറ­ഞ്ഞു നില്‍­ക്കു­ന്ന അ­പൂര്‍­വ ക­ല­യാ­ണെന്നും എം.എല്‍.എ. കെ. കു­ഞ്ഞി­രാ­മന്‍ അഭിപ്രായപെട്ടു. ക­ലാ­കാ­രന്‍­മാ­രു­ടെ സം­ഘ­ട­നയാ­യ ഉ­മ്മാ­സ് കാസര്‍­കോ­ടി­ന്റെ തൃ­ക്ക­രി­പ്പൂര്‍ മേ­ഖ­ല എം.ആര്‍.ജി.എ­ച്ച്.എ­സ്. പ­ട­ന്ന സ്­കൂ­ളില്‍ സം­ഘ­ടി­പ്പി­ച്ച മാ­പ്പി­ള­പ്പാ­ട്ട് പഠ­ന ക്യാ­മ്പ് ഉ­ദ്­ഘാട­നം ചെ­യ്­ത് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം.

സ­വി­ശേ­ഷമാ­യ ഈ­ണ­വും, അറ­ബി മ­ലയാ­ള വാ­ക്കു­ക­ളു­ടെ സു­ന്ദ­ര സ­മ്മേ­ള­ന­മാ­ണ് മ­റ്റു പാ­ട്ടു­ക­ളില്‍ നി­ന്ന് മാ­പ്പി­ള­പ്പാ­ട്ട് വേ­റി­ട്ടു നില്‍­ക്കു­ന്നത്. എ­ന്നാല്‍ നി­ല­വാ­ര­മു­ള്ള ര­ച­ന­ക­ളു­ടെ­യും, ത­നി­മ­യാര്‍­ന്ന സം­ഗീ­ത­ത്തി­ന്റെയും അ­ഭാ­വ­മാ­ണ് ഇന്ന­ത്തെ മാ­പ്പി­ള­പ്പാ­ട്ടു­കള്‍ നേ­രി­ടു­ന്ന പ്രധാ­ന പ്ര­തി­സന്ധി. പുതി­യ ക­ലാ­കാ­രന്‍­മാര്‍ ക­ഴി­വു­ള്ള­വ­രും, പ്ര­തി­ഭാ ശാ­ലി­ക­ളു­മാണ്. കാല­ത്തെ അ­തി­ജീ­വി­ക്കു­ന്ന സൃ­ഷ്ടി­കള്‍ ഉ­ണ്ടാ­ക്കാന്‍ അ­വര്‍­ക്ക് ക­ഴി­യു­ന്നില്ല. പാ­ട്ടു­കാ­രും, ക­ലാ­ക­രന്‍­മാ­രും, ആ­സ്വാ­ദ­കരും ഈ മേ­ഖല­യെ ഗൗ­ര­വ­മാ­യി കാ­ണു­മ്പോ­ഴാ­ണ് മാ­പ്പി­ള­പ്പാ­ട്ടി­ന് സാം­സ്­കാരിക പൈ­തൃ­കം കൈ­വ­രി­ക്കു­കയും അ­തു വ­ഴി ഈ ക­ലാ ശാ­ഖ­ല­യി­ലൂ­ടെ ഉ­യ­ര­ത്തി­വെ­ത്തു­വാന്‍ ക­ഴി­യു­ക­യു­ള്ളൂ­വെ­ന്ന് എ­ന്ന് ക്യാ­മ്പില്‍ ക്ലാ­സെ­ടു­ത്ത കൊ­ണ്ടോ­ട്ടി മോ­യിന്‍­കു­ട്ടി വൈ­ദ്യര്‍ സ്­മാ­ര­ക ഡ­യ­റ­ക്ടറും മാ­പ്പി­ള­പ്പാ­ട്ട് ഗ­വേ­ഷ­ക­നുമായ ഫൈ­സല്‍ എ­ള­യ­റ്റില്‍ ചൂ­ണ്ടി­ക്കാ­ട്ടി.

ക്യാ­മ്പില്‍ എം.ആര്‍.ജി.എ­ച്ച്.എ­സ്. പ­ട­ന്ന സ്­കൂ­ളി­ലെ 200 ഓ­ളം കു­ട്ടി­കള്‍ പ­ങ്കെ­ടുത്തു. ജില്ലാ യുവ­ജ­നോ­ത്സ­വ­ത്തില്‍ വിവി­ധ ഇ­ന­ങ്ങ­ളില്‍ പ­ങ്കെ­ടു­ത്ത് ഒന്നാം സ്ഥാ­നം ക­ര­സ്ഥ­മാക്കി­യ വി­ദ്യാര്‍­ത്ഥി­കളാ­യ ആ­ശി­ഫ, ത­ശ്‌­രീ­ഫ, ഫാ­ത്തി­മ, ടി. റി­സ­്‌­വാന്‍, റം­സാന്‍ എ­ന്നി­വര്‍­ക്ക് ഉ­മ്മാ­സ് ഉ­പ­ഹാ­രവും നല്‍­കി.

പ­ട­ന്ന കെ.കെ. അ­ബ്ദുല്ല എ­ന്നി­വ­രു­ടെ അ­ധ്യ­ക്ഷ­ത­യില്‍ ചേര്‍ന്ന യോ­ഗം തൃ­ക്ക­രി­പ്പൂര്‍ എം.എല്‍.എ. കെ. കു­ഞ്ഞി­രാ­മന്‍ ഉ­ദ്­ഘാട­നം ചെ­യ്തു. ഉ­മ്മാ­സ് ജില്ലാ പ്ര­സിഡന്റ് മു­ഹമ്മ­ദ് കോ­ളി­യ­ടുക്കം, മന്‍­സൂര്‍ കാ­ഞ്ഞ­ങ്ങാട്, മാ­ധ­വന്‍ മാ­സ്റ്റര്‍, സു­ബൈര്‍ പൂ­ച്ച­ക്കാട്, ജു­നൈ­ദ് മ­ട്ട­മ്മല്‍, ആ­രി­ഫ് എ­ട്ടി­ക്കുളം, ഹ­മീ­ദ് ആ­വി­യില്‍, ഇ­സ്­ഹാ­ക്ക്, ഫൈസല്‍, അ­ബ്ദുല്ല ചി­ത്താ­രി എ­ന്നി­വര്‍ സം­ബ­ന്ധിച്ചു. ടി.കെ.എം. അ­ഷ്‌റ­ഫ് സ്വാ­ഗ­ത­വും, എം.കെ. അ­ഷ്‌റ­ഫ് പ­ട­ന്ന ന­ന്ദിയും പ­റ­ഞ്ഞു.

Keywords : Kasaragod, Kanhangad, K.Kunhiraman MLA, Kerala, UMMAS, Mappila Song, Padanna, Kasargodvartha, Malayalam News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia