മണ്ണുമാന്തി യന്ത്രം വീടിന് മുകളിലേക്ക് വീണു; കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി
Sep 28, 2014, 15:30 IST
രാജപുരം:(www.kasargodvartha.com 28.09.2014) തോട്ടത്തില്‍ കുഴിയെടുക്കാന്‍ പോകുന്നതിനിടയില്‍ മണ്ണുമാന്തി യന്ത്രം വീടിന് മുകളിലേക്ക് വീണു. പിഞ്ചുകുഞ്ഞുള്‍പ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. വീട് ഭാഗികമായി തകര്‍ന്നു. വെസ്റ്റ് എളേരി കമ്മാടത്താണ് സംഭവം.
പാട്ടത്തില്‍ തമ്പാന്‍ നായരുടെ വീടിന് മുകളിലേക്കാണ് യന്ത്രം വീണത്. വീടിന് സമീപത്തെ റോഡില്‍ നിന്നാണ് വീടിന്റെ മുകളിലേക്ക് വീണത്. ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെയാണ് അപകടം. ഉച്ചത്തിലുള്ള ശബ്ദം കേട്ടും കോണ്‍ക്രീറ്റ് കഷണങ്ങള്‍ വീട്ടിനകത്തേക്ക് വീണപ്പോഴും സംഭവം എന്താണെന്നറിയാതെ വീട്ടുകാര്‍ പുറത്തേക്കോടുകയായിരുന്നു.
ശബ്ദം കേട്ട് നാട്ടുകാരും സ്ഥലത്തെത്തി. വീടിന്റെ സണ്‍ഷേഡുകള്‍ തകര്‍ന്നിട്ടുണ്ട്. ചുമരുകള്‍ക്കും കാര്യമായ കേടുപാടുകളുണ്ടായി. ഏഴ് ലക്ഷം രുപയുടെ നഷ്ടം സംഭവിച്ചതായാണ് കരുതുന്നത്. അപകടത്തില്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. വിവരമറിഞ്ഞ് ചിറ്റാരിക്കല്‍ പോലീസും സംഭവ സ്ഥലത്തെത്തിയിരുന്നു.
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Rajapuram, Kanhangad, Family, Road, Accident, kasaragod, Kerala, JCB accident in West Eleri
Advertisement: