ജനമൈത്രി സംഗമവും മത സൗഹാര്‍ദ്ദ സന്ദേശറാലിയും നടത്തി
Jun 8, 2012, 15:45 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍, ജനമൈത്രി സുരക്ഷാ പദ്ധതി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, കടലോര ജാഗ്രതസമിതി, വികസനസമിതി ഹൊസ്ദുര്‍ഗ് കടപ്പുറം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജനമൈത്രി സംഗമവും മത സൗഹാര്‍ദ്ദ സന്ദേശറാലിയും നടത്തി.
വെള്ളിയാഴ്ച റാലിയുടെ ഉദ്ഘാടനവും ഫഌഗ് ഓഫും കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ട് എസ് സുരേന്ദ്രന്‍ നിര്‍വഹിച്ചു. ഉച്ചക്ക് ജനമൈത്രി സംഗമം കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനംചെയ്തു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് എഎസ്പി എച്ച്. മഞ്ചുനാഥ് മുഖ്യപ്രഭാഷണം നടത്തി.

കാഞ്ഞങ്ങാട് രാമചന്ദ്രന്‍ അതിഥിയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാരായ മുഹമ്മദ്കുഞ്ഞി, പ്രദീപന്‍, റഹ്മത്ത് മജീദ്, അജാനൂര്‍ ശ്രീ കുറുംബ ഭഗവതിക്ഷേത്രം പ്രസിഡന്റ് സുരേഷ്, ഹൊസ്ദുര്‍ഗ് കടപ്പുറം ബദരിയ മസ്ജിദ് പ്രസിഡന്റ് ഹംസ മുസ്‌ലിയാര്‍, ഹൊസ്ദുര്‍ഗ് കടപ്പുറം സ്വാമി നിത്യാനന്ദ മഠം സെക്രട്ടറി ശശികുമാര്‍, ഹൊസ്ദുര്‍ഗ് കടപ്പുറം വികസന സമിതി മെമ്പര്‍ റംസാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാല്‍ സ്വാഗതവും എസ്‌ഐ വി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Keywords: Janamaithri meet, Kanhangad, Kasaragod