മരണത്തിലും ജെയിംസ് ജീവന്‍ പകുത്തുനല്‍കി; ഇരുകണ്ണുകളും വൃക്കകളും 4 പേര്‍ക്ക് വെളിച്ചവും ജീവനുമാകും
Oct 17, 2013, 15:00 IST
കാഞ്ഞങ്ങാട്: മരണത്തിലും ജെയിംസ് തന്റെ ജീവന്‍ പകുത്തുനല്‍കി. ഇരുകണ്ണുകളും വൃക്കകളും ഇനി നാലു പേര്‍ക്ക് വെളിച്ചവും ജീവനുമാകും. രാജ്യസ്‌നേഹത്തോളം തന്നെ പ്രധാനമാണ് മാനവ സേവയെന്ന് ഈ മുന്‍ സൈനികന്‍ തന്റെ മരണത്തിലും തെളിയിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരണത്തെ പുല്‍കിയ ജെയിംസിന്റെ ജീവത്തുടിപ്പുകള്‍ മരണത്തിനപ്പുറവും നിലനില്‍ക്കും.
ഐങ്ങോത്ത് പ്രവര്‍ത്തിക്കുന്ന ജെന്നി ഫഌവര്‍ സ്ഥാപനത്തിലെ ജീവനക്കാരനും വിമുക്തഭടനുമായ കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിനടുത്ത് താമസിക്കുന്ന വേങ്ങത്താനം വീട്ടില്‍ വിഎസ് ജെയിംസി(60) ന്റെ കണ്ണുകളും വൃക്കകളുമാണ് നാലു പേര്‍ക്ക് കാഴ്ചയും ജീവനുമേകുക.
ഐങ്ങോത്തുള്ള ജെന്നി ഫഌവര്‍ സ്ഥാപനത്തില്‍ ഞായറാഴ്ച രാത്രി ജോലിക്ക് കയറിയ ജെയിംസിനെ പിറ്റേന്ന് രാവിലെ ഓഫീസ് മുറിയില്‍ കൈകാലുകള്‍ തളര്‍ന്ന് ബോധം നശിച്ച് വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ഉടന്‍ വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അപ്പോഴേക്കും മസ്തിഷ്‌കാഘാതം ജെയിംസിനെ കീഴടക്കിയിരുന്നു. തലച്ചോറില്‍ രക്തം കട്ട പിടിച്ച് ബോധം നശിച്ച ജെയിംസിനെ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വ്യാഴാഴ്ച വെളുപ്പിന് നാല് മണിയോടെ ജെയിംസ് മരണത്തിന് കീഴടങ്ങി. മരണാനന്തരം തന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ജീവനാകണമെന്ന ജെയിംസിന്റെ ആഗ്രഹം ഭാര്യയും മകളും മറ്റു കുടുംബാംഗങ്ങളും സാധിച്ചുകൊടുത്തു. രാവിലെത്തന്നെ ഈ അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ മാറ്റിയിരുന്നു. അവയവദാന വിവരമറിഞ്ഞ് പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി ചെയര്‍മാന്‍ എം.വി ജയരാജന്‍ ഉള്‍പെടെയുള്ളവര്‍ ആശുപത്രിയിലെത്തി ആദരാജ്ഞലികള്‍ അര്‍പിച്ചു.
ഏറെക്കാലം രാജ്യാതിര്‍ത്തിയില്‍ സൈനിക സേവനം നടത്തിയിരുന്ന ജെയിംസ് 20 വര്‍ഷത്തോളം ദുബൈയില്‍ മുനിസിപ്പാലിറ്റി സെക്യൂരിറ്റി ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒന്നരവര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ആലക്കോട് പന്നിയൂര്‍ സ്വദേശിനി ആനിയാണ് ഭാര്യ. കാഞ്ഞങ്ങാട്ടെ സായ്ഹ്ന പത്രത്തിലെ പ്രിന്റര്‍ സജി വര്‍ഗീസിന്റെ ഭാര്യ ജസ്‌നി ജെയിംസ് ഏക മകളാണ്.
സഹോദരങ്ങള്‍: വി.എസ് സെബാസ്റ്റ്യന്‍ (ജോയ്) (നര്‍ക്കിലക്കാട്), വിഎസ് ജോസ് (ഐങ്ങോത്ത്), മേഴ്‌സി (കൂരാങ്കുണ്ട്).
Also Read:
Keywords : Kanhangad, Death, Kasaragod, Kerala, VS James, Eye, Hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

മഞ്ജുവിന് പിന്നാലെ നസ്രിയയ്ക്കും വെബ്‌സൈറ്റ്

Advertisement: