city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൂഷണങ്ങള്‍ക്കെതിരായ പോരാട്ടം ദൈവിക മാര്‍ഗം

ചൂഷണങ്ങള്‍ക്കെതിരായ പോരാട്ടം ദൈവിക മാര്‍ഗം
കാഞ്ഞങ്ങാട്: അഗതികളും അനാഥകളുമുള്‍പ്പെടെ സകലമാന ചൂഷണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്നവരുടെ മോചനത്തിനായി ദൈവിക മാര്‍ഗത്തില്‍ സന്ധിയില്ലാത്ത പോരാട്ടം നടത്താന്‍ മുസ്ലിം സമൂഹം സന്നദ്ധമാകണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം ടി.കെ.ഫാറൂക്ക് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇസ്ലാം ആത്മീയ വ്യവസ്ഥ മാത്രമല്ല. ജീവിക്കുന്ന മനുഷ്യന്റെ സകല മേഖലകള്‍ക്കും ഇസ്ലാമിക വ്യവസ്ഥകള്‍ ബാധകമാണ്. തീവ്രവാദവും ഭീകരവാദവും സാമ്രാജ്യത്വ സൃഷ്ടിയാണ്. ഇസ്ലാം ഒരിക്കലും തീവ്രവാദത്തിന് അനുകൂലമല്ല. യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് തീവ്രവാദിയാകാന്‍ കഴിയുകയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്താകമാനം നടന്ന് കൊണ്ടിരിക്കുന്ന ഇസ്ലാമിക ചലനങ്ങളും അറബ് വസന്തവും യാഥാര്‍ത്ഥ്യമാക്കാന്‍ ശാഖാപരമായ ഭിന്നതകള്‍ക്കതീതമായി മുസ്ലിം സമൂഹം യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഷഹീര്‍ മൗലവി പറഞ്ഞു. ജില്ലാ പ്രസിഡന്റ് യു.പി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ബായാര്‍, കെ.എം. ഷാഫി, മൊയ്തു പള്ളിപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. ബാസില്‍ ബഷീര്‍ ഖിറാത്ത് നടത്തി.

Keywords: Kanhangad, Jamaathe Islami, Conference, Inauguration, T.K.Farookh, Kasaragod, Kerala, Malayalam news, Jama-ath Islami against exploitation

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia