കവര്‍ച്ചയ്ക്കിടെ പിടിയിലായ സംഘത്തിലെ രണ്ടുപേര്‍ക്ക് ഒരു വര്‍ഷം കഠിന തടവ്
Feb 4, 2012, 16:30 IST
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് വ്യാപാര സ്ഥാപനം കുത്തി തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെ ആയുധങ്ങളുമായി പോലീസ് പിടിയിലായ സംഘത്തിലെ രണ്ടുപേര്‍ക്ക് കോടതി ഒരു വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. കോഴിക്കോട് ഫറോക്കിലെ രാമകൃഷ്ണന്റെ മകന്‍ രതീഷ് (30), കളനാട്ടെ രംഗപ്പ മൂല്യയുടെ മകന്‍ രാധാകൃഷ്ണന്‍ (38) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി ഒരു വര്‍ഷം കഠിന തടവിനും മൂവായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം.
2011 മാര്‍ച്ച് 28ന് പുലര്‍ച്ചെ 2.40 മണിയോടെയാണ് മൂന്നംഗ സംഘം കാഞ്ഞങ്ങാട്ടെ നവരംഗ് മദ്യശാലക്ക് സമീപത്തുള്ള വ്യാപാര സ്ഥാപനം കുത്തി തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. ഈ സമയം പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കവര്‍ച്ചക്ക് കൊണ്ടുവന്ന കമ്പിപ്പാര ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. തമിഴ്‌നാട് സ്വദേശിയായ പാണ്ട്യനാണ് ഈ കേസിലെ മുഖ്യ പ്രതി. കോടതിയില്‍ നിന്ന് മറ്റ് പ്രതികള്‍ക്കൊപ്പം ജാമ്യമെടുത്ത ശേഷം പാണ്ട്യന്‍ വിചാരണ വേളയില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് പാണ്ട്യനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കവര്‍ച്ച നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം കാഞ്ഞങ്ങാട്ടെത്തിയതെന്ന് വ്യക്തമായതോടെയാണ് രണ്ട് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്.
Keywords: Robbery-case, Accuse, Jail, Kanhangad, Kasaragod