ഖാസിയുടെ മരണം: അന്വേഷണം CBI യുടെ സ്‌പെഷല്‍ ടീമിനെ ഏല്‍പ്പിക്കണം: IUML
Dec 16, 2011, 22:49 IST
ഉദുമ: ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണം ആത്മഹത്യയാക്കി മാറ്റിയ സിബി.ഐ.യുടെ കണ്ടെത്തല്‍ അങ്ങേയറ്റം അപലപനീയമാണെന്ന് ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളുടെയും റിട്ടേണിംഗ് ഓഫീസര്‍മാരുടെയും പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറിമാരുടെയും സംയുക്ത യോഗം അഭിപ്രായപ്പെട്ടു. കേസന്വേഷണം സി.ബി.ഐ.യുടെ സ്‌പെഷല്‍ ടീമിനെ ഏല്‍പ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മെമ്പര്‍ഷിപ്പ് കാമ്പയിനും ചന്ദ്രിക കാമ്പയിനും സമയബന്ധിതമായ പൂര്‍ത്തിയാക്കും. ഓരോ പഞ്ചായത്ത്, വാര്‍ഡുകളിലെ പ്രവര്‍ത്തനം യോഗം അവലോകനം ചെയ്തു. പ്രസിഡണ്ട് എം.എസ്. മഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍ സ്വാഗതം പറഞ്ഞു. കെ.എ.അബ്ദുല്ല ഹാജി, കാപ്പില്‍ മുഹമ്മദ് പാഷ, പി.കെ. അബ്ദുല്‍ റഹ്മാന്‍, ബഷീര്‍ പള്ളങ്കോട്, ഖാലിദ് ബെള്ളിപ്പാടി, എ.ബി. ഷാഫി, അബൂ മാങ്ങാട്, ഇബ്രാഹിം കുണിയ, സിറാജ് പള്ളങ്കോട്, ടി.ഡി. കബീര്‍, ശരീഫ് കാപ്പില്‍, തൊട്ടി സാലിഹ് ഹാജി, എം.എ. മജീദ്, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, ഇഖ്ബാല്‍ കല്ലട്ര, അഷ്‌റഫ് ബോവിക്കാനം പ്രസംഗിച്ചു.
ഖാസിയുടെ മരണം ആക്ഷന്‍ കമ്മിറ്റിയോഗം ഞായറാഴ്ച
കാസര്‍കോട്: ഖാസി സി.എം.അബ്ദുല്ലയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ആക്ഷന്‍ കമ്മിറ്റിയുടെയും സമസ്ത സമ്മേളന സംഘാടക സമിതിയുടെയും സംയുക്ത യോഗം ഞായറാഴ്ച മൂന്ന് മണിക്ക് സമസ്ത ജില്ലാ ഓഫീസില്‍ ചേരുമെന്ന് കണ്‍വീനര്‍ എം.എ. ഖാസിം മുസ്‌ല്യാര്‍ അറിയിച്ചു.

Keywords: Kasaragod, Uduma, Khazi, C.M Abdulla, CBI, IUML.