city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐടിഐ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം

കാസര്‍കോട്: (www.kasargodvartha.com 29.11.2014) ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം. ജില്ലയില്‍ അഞ്ച് ഐടിഐകളില്‍ നാലിടത്തും എസ്എഫ്‌ഐ വിജയിച്ചു. കയ്യൂര്‍, മടിക്കൈ ഐടിഐകളില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പുല്ലൂര്‍ ഐടിഐയില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

കുമ്പള - ബാഡൂര്‍ ഐടിഐ എംഎസ്എഫ് - എബിവിപി സഖ്യത്തില്‍ നിന്നും എസ്എഫ്‌ഐ പിടിച്ചെടുത്തു. ചെയര്‍മാന്‍ ഉള്‍പെടെ മൂന്ന് സീറ്റുകളില്‍ എസ്എഫ്‌ഐ വിജയിച്ചു. ഭാരവാഹികള്‍: കയ്യൂര്‍ ഐടിഐ- വൈശാഖ് ഭരതന്‍(ചെയര്‍മാന്‍), കെ എസ് ശ്രീഹരി (ജനറല്‍ സെക്രട്ടറി), ടി പി റിജിന്‍കൃഷ്ണ(കൗണ്‍സിലര്‍), മടിക്കൈ ഐടിഐ- കെ വി വിതിന്‍ (ചെയര്‍മാന്‍), പി അരുണ്‍ (ജനറല്‍ സെക്രട്ടറി), പി അഭിജിത്ത്(കൗണ്‍സിലര്‍), പുല്ലൂര്‍ ഐടിഐ- ജിപിന്‍ലാല്‍ (ചെയര്‍മാന്‍), മണിപ്രസാദ് (ജനറല്‍ സെക്രട്ടറി), ഹേമന്ദ് (കൗണ്‍സിലര്‍), ബാഡൂര്‍ ഐടിഐ- ഡി കെ അവിനാഷ് ഷെട്ടി (ചെയര്‍മാന്‍). മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വോട്ട് രേഖപ്പെടുത്തി എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഐടിഐ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം

Keywords : Kasaragod, ITI, College, Election, SFI, Kerala, Kanhangad, Union. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia