ജില്ലാ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: ബി.ജെ.പി
Jun 20, 2015, 13:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/06/2015) ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മാരകമായ മഴക്കാല രോഗങ്ങള്‍ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചികിത്സക്ക് വേണ്ടി ജില്ലാ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും കുറവ് മൂലം വേണ്ട ചികിത്സാ സൗകര്യം കിട്ടാത്തതില്‍ ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും കുറവ് മൂലം ചികിത്സക്ക് എത്തുന്ന രോഗികള്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ട സാഹചര്യമാണ്.
മരുന്ന് കൗണ്ടറിലും കാത്തുനില്‍ക്കണം. ഇത് അവശതയനുഭവിക്കുന്ന രോഗികള്‍ക്ക് വളരെ പ്രയാസം നേരിടുന്നു. വളരെക്കാലമായുള്ള പ്രശ്‌നമാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും കുറവ്. ഇത് പരിഹരിക്കുന്നതില്‍ ആരോഗ്യവകുപ്പ് തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നത്.
അടിയന്തിരമായും പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജില്ലാ ആശുപത്രിയിലെ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തണമെന്ന് ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി അധികൃതരോടാവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ഇ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി. സുരേഷ് കുമാര്‍ ഷെട്ടി, മടിക്കൈ കമ്മാരന്‍, കൊവ്വല്‍ ദാമോദരന്‍, എസ്.കെ.കുട്ടന്‍, അഡ്വ.കെ. രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.കെ. മാധവന്‍ സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Hospital, BJP, Meeting, Doctors, Health.