city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബഹിരാകാശത്തേക്ക് കിളിവാതില്‍ തുറന്ന് ഐ എസ്ആര്‍ഒ സ്റ്റാള്‍

നീലേശ്വരം: (www.kasargodvartha.com 23/04/2015) ശാസ്ത്രലോകത്തെ കൗതുകങ്ങളും നേട്ടങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് കാലിക്കടവ് നിറവ്-2015 ലെ ഐ എസ ്ആര്‍ ഒ സ്റ്റാള്‍ കൂടുതല്‍ ശ്രദ്ധേയമാവുന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളും സംയുക്തമായി സംഘടിപ്പിക്കുന്ന വികസനോത്സവത്തിന്റെ ഭാഗമായാണ് ഐഎസ് ആര്‍ ഒ സ്റ്റാള്‍ ഒരുക്കിയത്. 10 ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ കേട്ട്‌കേള്‍വി മാത്രമുള്ള സാറ്റലൈറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും കൊച്ചു രൂപങ്ങളുടെ പ്രദര്‍ശനം പ്രായഭേദമന്യേ ഏതൊരാള്‍ക്കും വിജ്ഞാനപ്രദമാവുന്നു.

ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണമായ എസ് എല്‍ വി-3, ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കാന്‍ ഇന്ത്യ പരീക്ഷിച്ച റോക്കറ്റ്  മാതൃകയായ എ എസ ്എല്‍ വി , 1967 നവംബര്‍ 20ന് ഭാരതം ആദ്യമായി വിക്ഷേപിച്ച റോക്കറ്റ് രോഹിണി 75 , പിഎസ്എല്‍വി , ജിഎസ്എല്‍വി, ജിഎസ്എല്‍വി മാര്‍ക്ക്-3 മാതൃകകളും  വിദൂരസംവേദന ഉപഗ്രഹങ്ങളുടെ മാതൃകകളും  പ്രദര്‍ശനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. സമുദ്രത്തെ നിരീക്ഷിക്കാനും പഠിക്കാനും വേണ്ടി ഉപയോഗിക്കുന്ന ഉപഗ്രഹമായ ഓഷ്യന്‍ സാറ്റ്. ്, കാലാവസ്ഥയെ കുറിച്ച് പഠിക്കാന്‍ ഉപയോഗിക്കുന്ന മെഗാട്രോപ്പിക്ക്‌സ് , വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ മാതൃകയായ ഇന്‍സാറ്റ് 2എ , ബഹിരാകാശ ദൗത്യം കഴിഞ്ഞ് ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചിറങ്ങുന്ന പേടകമായ എസ്ആര്‍ഇയുടെ മാതൃകയായ മുതലായവ പ്രദര്‍ശനത്തെ കൂടുതല്‍ കൗതുകകരമാക്കുന്നു.

ചന്ദ്രയാന്‍ പേടകത്തിന്റെ മാതൃകയും, ഗതിനിര്‍ണ്ണയത്തിന് സഹായകരമായ  ഐആര്‍എന്‍എസ്സ്എസ്സ് സംവിധാനങ്ങള്‍ സന്ദര്‍ശകരെ വിസ്മയത്തിന്റെ പുതിയ ലോകത്തേക്ക് കൂട്ടികൊണ്ടുപോകുന്നു. ഉപഗ്രഹത്തിനെയും മനുഷ്യനെയും ബഹിരാകാശത്ത് തുടര്‍ച്ചയായി എത്തിക്കാനും ഭൂമിയില്‍ തിരിച്ചെത്തിക്കാനുമുള്ള പേടകമായ ആര്‍എല്‍വി യുടെ മാതൃകയാണ് പ്രദര്‍ശനത്തിന്റെ മറ്റൊരു ആകര്‍ഷണം്. ചന്ദ്രയാന്‍, മംഗള്‍യാന്‍ , വിദൂര സംവേദന ഉപഗ്രഹഹങ്ങള്‍ എന്നിവയെ വിക്ഷേപിക്കാന്‍  ഉപയോഗിച്ച പിഎസ്എല്‍വി,4000 കിലോഗ്രാം വരെ ഭാരമുള്ള വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്‍ ഉപയോഗിക്കാവുന്ന  ജിഎസ്എല്‍വി മാര്‍ക്ക്-3 യുടെ മാതൃകകളും പ്രദര്‍ശനത്തിന് മാറ്റേകുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു പോലെ പ്രയോജനകരമായ   പ്രദര്‍ശനം  ഉച്ചയ്ക്ക് മൂന്നു മണിമുതല്‍ രാത്രി 9.30 വരെയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബഹിരാകാശത്തേക്ക്  കിളിവാതില്‍ തുറന്ന് ഐ എസ്ആര്‍ഒ സ്റ്റാള്‍

Keywords : Kasaragod, Kanhangad, Kerala, Nileshwaram, Visit, Natives, ISRO Stall. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia