കയ്യൂര്‍ - ചീമേനി പഞ്ചായത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്
Mar 2, 2015, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/03/2015) കയ്യൂര്‍- ചീമേനി ഗ്രാമപഞ്ചായത്തിന് അന്താരാഷ്ട്ര അംഗീകരമായ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ കൃഷിമന്ത്രി കെ.പി മോഹനന്‍, ഐഎസ്ഒ പ്രഖ്യാപനം നടത്തി.
തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ബാലകൃഷ്ണന് മന്ത്രി ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കൈമാറി. കെ. കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) അധ്യക്ഷത വഹിച്ചു. പ്രഖ്യാപനത്തിന്റെ ഭാഗമായി ഘോഷയാത്രയും സംഘടിപ്പിച്ചു. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരും , ജനപ്രതിനിധികളും സംബന്ധിച്ചു.

Keywords : Kanhangad, Kasaragod, Kerala, Kayyur, Cheemeni, Certificates, ISO.