city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യൂസഫിന് ഇസ്മാഈല്‍ വാഗ്ദാനം ചെയ്തത് 10,000 രൂപ ശമ്പളവും, വീട്ടില്‍ ടൈല്‍സിടാനുള്ള സഹായവും

ചെറുവത്തൂര്‍: (www.kasargodvartha.com 01/10/2015) വിജയാ ബാങ്ക് കൊള്ളക്കേസില്‍ പോലീസ് തിരയുന്ന ഇസ്മാഈല്‍ എന്ന പേരില്‍ പരിചയപ്പെടുത്തിയയാള്‍ തൃക്കരിപ്പൂര്‍ വെള്ളാപ്പ് സ്വദേശി യൂസഫിന് വാഗ്ദാനം ചെയ്തത് പ്രതിമാസം 10,000 രൂപ ശമ്പളവും വീട്ടില്‍ ടൈല്‍സ് പാകാനുള്ള സഹായവും. കെട്ടിട ഉടമയായ അപ്പു നായരോട് ആറ് ഷട്ടറുള്ള കടമുറി ലഭിക്കാന്‍ ഇസ്മാഈല്‍ ആദ്യം എഗ്രിമെന്റ് ഉണ്ടാക്കിയപ്പോള്‍ ഇസ്മാഈലിന്റെ ഭാര്യയാണെന്ന് പരിചയപ്പെടുത്തിയ സ്ത്രീയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡാണ് നല്‍കിയത്. എന്നാല്‍ എഗ്രിമെന്റ് രജിസ്റ്റര്‍ ചെയ്യുന്ന സ്ത്രീ വന്നാല്‍ മാത്രമേ കടമുറി അനുവദിക്കൂ എന്ന് വിവരമറിയിച്ചതിനാലാണ് ഇസ്മാഈല്‍ തൊട്ടടുത്ത് പര്‍ദ കട നടത്തുന്ന വെള്ളാപ്പ് സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ സുഹൃത്തായ യൂസഫിനെ പരിചയപ്പെട്ടത്.

മുഹമ്മദ്കുഞ്ഞിയുടെ കടയില്‍ ഇടയ്ക്കിടെ വന്നിരിക്കാറുള്ള യൂസഫിനെ അടുത്ത് പരിചയപ്പെട്ട ഇസ്മാഈല്‍ തനിക്ക് കടമുറി ലഭിക്കാനുള്ള എഗ്രിമെന്റില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പ്രതിഫലമായാണ് പ്രതിമാസം 10,000 രൂപ ശമ്പളവും, യൂസുഫ് പുതുതായി പണിയുന്ന വീടിന്റെ ടൈല്‍സ് പാകുന്നതിനുള്ള ചിലവും വഹിക്കാമെന്ന് ഇസ്മാഈല്‍ പറഞ്ഞത്.

ഒരു എഗ്രിമെന്റില്‍ ഒപ്പിടുന്നത് കൊണ്ട് നേട്ടമേ ഉണ്ടാകുന്നുള്ളൂവെന്ന് ബോധ്യപ്പെട്ടതോടെയാണ് യൂസഫ് ഇസ്മാഈലിന്റെ കെണിയില്‍ വീണത്. എഗ്രിമെന്റിന് ശേഷം മൂന്നാഴ്ച മുമ്പാണ് കടമുറിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഷട്ടര്‍ പാതി താഴ്ത്തിയായിരുന്നു കടക്കകത്ത് പതിവായി അറ്റകുറ്റ പണി നടന്നുകൊണ്ടിരുന്നത്.

ഇവിടെ ജോലി ചെയ്യുന്ന അന്യ സംസ്ഥാനക്കാരായ തൊഴിലാളികള്‍ ഭക്ഷണം കഴിക്കാന്‍ പോലും പുറത്തുപോകാറില്ലായിരുന്നു. തൊട്ടടുത്ത ഹോട്ടലില്‍ നിന്നും പാര്‍സലായാണ് ഇവര്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ ഇസ്മാഈല്‍ കൊണ്ടുപോയിരുന്നത്. തൊഴിലാളികള്‍ കടക്കകത്തേക്ക് വരുമ്പോഴും, തിരിച്ചുപോകുമ്പോഴും ടവല്‍ കൊണ്ടും മറ്റും മുഖം മറച്ചിരുന്നു. 

യൂസഫിന് ഇസ്മാഈല്‍ വാഗ്ദാനം ചെയ്തത് 10,000 രൂപ ശമ്പളവും, വീട്ടില്‍ ടൈല്‍സിടാനുള്ള സഹായവും

Related News:

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കൊടുവള്ളിയിലെ പ്രമുഖന് സ്വര്‍ണം വില്‍ക്കാന്‍ കവര്‍ച്ചാസംഘം ബന്ധപ്പെട്ടതായി വിവരം


ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഇസ്മാഈലിന് ബി എസ് എന്‍ എല്‍ സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്ത കോഴിക്കോട്ടെ യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: കവര്‍ച്ചാ സ്വര്‍ണം കര്‍ണാടകയിലേക്ക് മാറ്റിയതായിസൂചന; അന്വേഷണസംഘം ബംഗാളിലേക്കും തമിഴ്‌നാട്ടിലേക്കും പോയി

ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച: ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നു

ചെറുവത്തൂര്‍ ബാങ്ക് കൊള്ള: എഡിജിപി പരിശോധന നടത്തി; മുഖ്യപ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

വിജയ ബാങ്ക് കവര്‍ച്ച: ആസൂത്രകന്‍ കടമുറി വാടകയ്‌ക്കെടുത്തയാളാണെന്ന് എ ഡി ജി പി ശങ്കര്‍ റെഡി

വിജയ ബാങ്ക് കവര്‍ച്ച: ഇസ്മാഇലിന് കടമുറി നല്‍കാന്‍ ഇടനിലക്കാരനായിനിന്ന യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്

വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി

ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്

വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്

കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന

ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു

കാസര്‍കോട് വീണ്ടും ബാങ്ക് കൊള്ള; ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു

Keywords : Cheruvathur, Bank, Robbery, Accuse, Police, Investigation, Kanhangad, Kasaragod, House, Cash, Ismail, Yousuf, Ismail gives offers to Yousuf. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia