'നന്മയും കാരുണ്യവും വിശ്വാസികളുടെ മുഖമുദ്ര'
Apr 6, 2012, 11:02 IST
കാഞ്ഞങ്ങാട്: മുഴുവന്‍ മനുഷ്യരോടും നന്മയും പാവങ്ങളോടുള്ള കാരുണ്യവും മാതാപിതാക്കളോടുള്ള വാല്‍സല്യവുമാണ് വിശ്വാസികളുടെ മുഖമുദ്രയെന്ന് ഹിറമസ്ജിദ് ഇമാം ശിഹാബുദ്ധീന്‍ ഇബ്നു ഹംസ. അജാനൂര്‍ തെക്കെപ്പുറത്ത് മതപ്രഭാഷണ പരിപാടിയുടെ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാതാപിതാക്കളെ വൃദ്ധസദനങ്ങളിലയച്ച് പണമടച്ച് രശീത് വാങ്ങി മണിമന്ദിരങ്ങളില്‍ സ്വൈര്യ ജീവിതം നയിക്കുന്നവര്‍ ദൈവത്തോട് മറുപടി പറയേണ്ടിവരും. വിശൂദ്ധഖുര്‍ആന്റെ അധ്യാപനവും പ്രവാചകചര്യയും വിസ്മരിക്കുന്നത് വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല. അദ്ദേഹം പറഞ്ഞു. ബി. എം. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷനായി .ടി. മുഹമ്മദ് അസ്ലം സ്വാഗതവും കെ. എം. മുനീര്‍ നന്ദിയും പറഞ്ഞു.
Keywords: Islam Speech, Ajanur, Kasaragod