ടോള്‍ പിരിവ് തട്ടിപ്പ്: ദേശീയപാത എക്‌സിക്യുട്ടീവ് എഞ്ചിനീയറെ ചോദ്യം ചെയ്യും
Oct 16, 2012, 14:45 IST
കാഞ്ഞങ്ങാട്: പടന്നക്കാട് റെയില്‍വെ മേല്‍പാല ടോള്‍ പിരിവ് തട്ടിപ്പിന്റെ അന്വേഷണം പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയറില്‍ നിന്ന് തുടങ്ങും. കണ്ണൂരിലുള്ള എക്‌സിക്യുട്ടീവ് എഞ്ചിനീയറെ വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് എസ്‌ഐ ഇ.വി. സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യും.
ടോള്‍ പിരിവിന്റെ സാങ്കേതിക കാര്യങ്ങളെയും മറ്റ് നടപടി ക്രമങ്ങളെയും കുറിച്ച് ഈ ചോദ്യം ചെയ്യലിലൂടെ വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം അന്വേഷണം വിപുലീകരിക്കാനാണ് പോലീസിന്റെ തീരുമാനം. ടോള്‍ പിരിവിന് നേതൃത്വം കൊടുത്ത കോഴിക്കോട് മുക്കം സ്വദേശി എന്‍.പി ബാലന്റെ നേതൃത്വത്തിലുള്ള കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള തൊഴിലാളികളെ പിരിവിന് ആര് ചുമതലപ്പെടുത്തിയെന്നും നിയമപരമായാണോ ഇവരെ നിയോഗിച്ചതെന്നും കണ്ടെത്താനുള്ള ശ്രമമാണ് എക്‌സിക്യുട്ടീവ് എഞ്ചിനീയറെ ചോദ്യം ചെയ്യുന്നതിലൂടെ പോലീസ് സംഘം ഉദ്ദേശിക്കുന്നത്.
ഈ പകല്‍കൊള്ളയുമായി പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും വന്‍കിട കരാറുകാര്‍ക്കും ബന്ധമുണ്ടെന്ന സൂചന പുറത്തുവന്നിട്ടുണ്ട്. ബാലന്‍ ഈ വന്‍ റാക്കറ്റിലെ ബിനാമിയാണെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി മേല്‍പാല ടോള്‍ പിരിവില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ബാലന് സുകുമാരന്‍ എന്ന വന്‍കിട പൊതുമരാമത്ത് കരാറുകാരന്റെ പിന്‍ബലമുണ്ടെന്നാണ് മറ്റൊരു സൂചന.
എക്‌സിക്യുട്ടീവ് എഞ്ചിനീയറില്‍ നിന്ന് മൊഴിയെടുക്കുകയും ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന ബാലനെ കോടതി അനുമതിയോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്യുന്നതോടെ ഈ കേസ് നിര്‍ണായകമായ വഴിത്തിരിവിലെത്തുമെന്ന് ഉറപ്പാണ്. ബാലനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഹൊസ്ദുര്‍ഗ് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്(ഒന്ന്)മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കി.
Keywords: Padnnakad, Over Bridge, Toll, Collection, Case, Kanhangad, Kasaragod, Kerala, Malayalam news, Kerala News
Balan |