ലിസ്റ്റായിട്ടും വീണ്ടും നഴ്‌സുമാരുടെ ഇന്റര്‍വ്യൂ; ഉദ്യോഗാര്‍ത്ഥികളില്‍ പ്രതിഷേധം
Jul 4, 2012, 16:12 IST
കാസര്‍കോട്: ജില്ലാ ആശുപത്രിയില്‍ നടത്തിയ നഴ്‌സുമാരുടെ എഴുത്തുപരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും ശേഷവും നിയമനം സംബന്ധിച്ചു വകുപ്പുതല ചരടുവലി ശക്തമായത് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കുന്നു. മഴക്കാലമായതോടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്കു കൂടുതല്‍ നഴ്‌സുമാരെ നിയമിക്കുന്നതിന്റെ ഭാഗമായി മെയ് രണ്ടിനു ആശുപത്രിയില്‍ എഴുത്തുപരീക്ഷ നടത്തിയിരുന്നു. 250 ഉദ്യോഗാര്‍ഥികളാണു എഴുത്തുപരീക്ഷയ്ക്കു ഹാജരായത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വിവരം അറിയിക്കുമെന്നു ഉദ്യോഗാര്‍ഥികളോടു പറഞ്ഞിരുന്നെങ്കിലും ജൂണ്‍ 25നായിരുന്നു ഇവരെ കൂടിക്കാഴ്ചയ്ക്കു വിളിച്ചത്.
60 പേരുടെ ലിസ്റ്റു പ്രസിദ്ധപ്പെടുത്തിയതില്‍ നിന്നു നാല്പതു പേരെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ ആദ്യഘട്ടമായി എന്‍.ആര്‍.എച്ച്.എമ്മില്‍ കഴിഞ്ഞ ദിവസം പത്തു നഴ്‌സുമാരെ നിയമിക്കുകയും ചെയ്തു. വിവരമറിഞ്ഞു സര്‍ക്കാര്‍ നഴ്‌സിംഗ് കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ നഴ്‌സുമാര്‍ രംഗത്തെത്തിയതോടെ ഇവരില്‍ നിന്നുംഏഴു പേരെ നിയമിച്ചതായും അറിയുന്നു. എന്നാല്‍ കൂടിക്കാഴ്ച കഴിഞ്ഞിട്ടും ബാക്കിയുള്ള മുപ്പതോളം ഉദ്യോഗാര്‍ഥികള്‍ക്കു വീണ്ടും വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്താനാണു ഡിഎംഒ അടക്കമുള്ളവര്‍ ആലോചിക്കുന്നതെന്നാണു സൂചന. ഇതെന്തിനാണെന്നാണു നഴ്‌സുമാര്‍ ചോദിക്കുന്നത്.
അതേസമയം ഇഷ്ടക്കാരെ നിയമിക്കാനുള്ള രാഷ്ട്രീയവടംവലിക്കു പുറമെ ആശുപത്രിയില്‍ ഡിഎംഒ, സൂപ്രണ്ട്, എന്‍ആര്‍എച്ച് എം എന്നീ വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണു പുതിയ വിവാദങ്ങള്‍ക്കു കാരണമായിട്ടുള്ളതെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ പങ്കെടുത്ത നിരവധി ഉദ്യോഗാര്‍ഥികള്‍ ബിഎസ്സി ബിരുദധാരികളായിട്ടും പിന്തള്ളപ്പെട്ടിട്ടുമുണ്ട്. ഇതിനെല്ലാം പുറമെ നഴ്‌സു നിയമനത്തില്‍ ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കു മുന്‍ഗണന നല്‍കേണ്ട സാഹചര്യത്തില്‍ അന്യജില്ലക്കാര്‍ കടന്നുകൂടിയതായും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. ഇതെല്ലാമാണെങ്കിലും ഒരു കൂടിക്കാഴ്ച നടത്തിയ ശേഷം ഇനി വാക്ക് ഇന്‍ ഇന്റര്‍വ്യൂ കൂടി നടത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണുയര്‍ന്നിട്ടുള്ളത്.

Keywords: Nurse, Interview, District-Hospital, Kanhangad, Kasaragod