കാഞ്ഞങ്ങാട്ട് വന്‍ മോഷണം നടത്താന്‍ അന്തര്‍ സംസ്ഥാന കവര്‍ച്ചാസംഘത്തിന്റെ പദ്ധതി
Feb 14, 2013, 11:21 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ വന്‍ കവര്‍ച്ച നടത്താന്‍ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം പദ്ധതിയിട്ടതായി പോലീസ് വിവരം ലഭിച്ചു. മംഗലാപുരം കേന്ദ്രീകരിച്ച കവര്‍ച്ചാസംഘമാണ് കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടത്. തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മൊബൈല്‍ മോഷണം നടത്തി പോലീസിന്റെ പിടിയിലായ രണ്ട് കുട്ടി മോഷ്ടാക്കളില്‍ നിന്നാണ് പോലീസിന് വിവരം ലഭിച്ചത്.
മംഗലാപുരത്ത് തമ്പടിച്ച ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധ കവര്‍ച്ചാസംഘത്തിലെ പ്രധാന കണ്ണികളാണ് കാഞ്ഞങ്ങാട് നഗരത്തില്‍ കവര്‍ച്ച നടത്താന്‍ കോപ്പ് കൂട്ടിയത്. രാത്രി പത്തര മണിക്ക് കാഞ്ഞങ്ങാട്ടെത്തുന്ന ചെന്നൈ-മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട്ടെത്തി നേരത്തെ നിശ്ചയിച്ചുറപ്പിക്കുകയും കണ്ടെത്തുകയും ചെയ്ത ഒന്നുരണ്ട് സ്ഥാപനങ്ങളിലോ വീടുകളിലോ വന്‍ കവര്‍ച്ച നടത്തി പുലര്‍ച്ചെ രണ്ടേമുക്കാലിന് മംഗലാപുരത്തേക്ക് പോകുന്ന വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ കയറി രക്ഷപ്പെടുക എന്ന തന്ത്രമാണ് കവര്‍ച്ചാസംഘം രൂപപ്പെടുത്തിയത്.
അഞ്ച് മണിക്കൂറിനുള്ളില്‍ വന്‍ കവര്‍ച്ച നടത്തുന്നതിനുള്ള എല്ലാ സന്നാഹങ്ങളും കവര്‍ച്ചാസംഘം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന സൂചനകളും പോലീസിന് ലഭിച്ചു. കാസര്‍കോട്ട് ബിന്ദുജ്വല്ലറിയില്‍ കവര്‍ച്ചക്ക് ശ്രമം നടത്തിയത് ഈ സംഘത്തില്‍പ്പെട്ടവരായിരിക്കാമെന്ന് സംശയിക്കുന്നു. അന്തര്‍ സംസ്ഥാന കവര്‍ച്ചാസംഘത്തിലെ പലരും കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും പകല്‍ നേരങ്ങളില്‍ ഇടക്കിടെ വന്നുപൊയ്‌ക്കൊണ്ടിരിക്കുന്നതായി സൂചനയുണ്ട്.

Keywords: Robbery, Planed, Kanhangad, Town, Police, Information, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News