വിനോദ യാത്രാസംഘം സഞ്ചരിച്ച ഇന്നോവ കുഴിയിലേക്ക് മറിഞ്ഞു; 5 പേരുടെ നില ഗുരുതരം
May 1, 2012, 16:05 IST
കാഞ്ഞങ്ങാട്: വിഗാലാന്റില് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഇന്നോവ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എരിയാലിലെ അബ്ദുല്ല കുഞ്ഞി ഹാജിയുടെ ഭാര്യ ബീഫാത്തിമ(70), മകന് ജലാലുദ്ദീന്‍(38), ഭാര്യ ഷംസാദ്(30), ഹുസൈന്റെ മകള്‍ ഉനൈസ(13), അബ്ദുല്ല മൊഗ്രാലിന്റെ ഭാര്യ ഖദിജ(35), റംസാന് ഹാജി കളനാടിന്റെ മകന് ശാഹിദ്(20), പോസ്റ്റ് മുഹമ്മദിന്റെ മകള്‍ ശബ്ന(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ ഷംസാദിനും, ശബ്നയ്ക്കും നിസാര പരിക്കാണുള്ളത്. ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ മംഗലാപുരം എ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 5.45 മണിയോടെ കാഞ്ഞങ്ങാട് കൊവ്വല്‍ പളളിയില്‍ വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍. 60717 നമ്പര്‍ ഇന്നോവ കാറാണ് കുഴിയിലേക്ക് മറിഞ്ഞത്. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

Keywords: Kasaragod, Kerala, Kanhangad, Car-Accident, Injured, Hospital