ഗോവധ നിരോധനത്തിന് മുറവിളി കൂട്ടുന്നവര്‍ ചെണ്ടമേളങ്ങള്‍ നിരോധിക്കുമോ: ഐ.എന്‍.എല്‍
Mar 9, 2015, 15:30 IST
കാസര്‍കോട്: (www.kasargodvartha.com 09/03/2015) ജനങ്ങള്‍ ഏത് ഭക്ഷണം കഴിക്കണമെന്ന് ഭരണകൂടങ്ങള്‍ തീരുമാനിക്കുന്നത് അപലപനീയമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നാഷണല്‍ ലേബര്‍ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായ സുബൈര്‍ പടുപ്പ് പറഞ്ഞു. ഗോവധ നിരോധനത്തിനായി മുറവിളി കൂട്ടുന്നവര്‍ ക്ഷേത്രങ്ങളിലും മറ്റു ആഘോഷ വേളകളിലും ഉപയോഗിക്കുന്ന മൃഗങ്ങളുടെ തോലുകൊണ്ടുണ്ടാക്കിയ ചെണ്ടകള്‍, ചെരുപ്പ്, ബാഗുകള്‍ ഉള്‍പെടെയുള്ള തുകല്‍ ഉല്‍പന്നങ്ങള്‍ നിരോധിക്കുമോയെന്ന് സംഘപരിവാര്‍ വ്യക്തമാക്കണമെന്നും സുബൈര്‍ കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ലേബര്‍ യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എ.പി. മുസ്തഫ നയിക്കുന്ന കേരള യാത്രയുടെ പ്രചരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എന്‍.എല്‍.യു ജില്ലാ പ്രസിഡണ്ട് സി.എം.എ ജലീല്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹാജി ചാല, അമീര്‍ കൊടി, അഷ്‌റഫ് തുരുത്തി, അബ്ദുര്‍ റഹ്മാന്‍ കളനാട് എന്നിവര്‍ പ്രസംഗിച്ചു. എന്‍.എല്‍.യു ജില്ലാ സെക്രട്ടറി ഹനീഫ കടപ്പുറം സ്വാഗതം പറഞ്ഞു.

Keywords : Kasaragod, Kerala, INL, Cow, Kanhangad, Conference, Inauguration, Subair Padupp.