കാഞ്ഞങ്ങാട് - പാണത്തൂര്‍ സംസ്ഥാന പാതയില്‍ ബസുകളുടെ മത്സരയോട്ടം മരണം വിതയ്ക്കുന്നു
Aug 24, 2015, 11:27 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/08/2015) കാഞ്ഞങ്ങാട് - പാണത്തൂര്‍ സംസ്ഥാന പാതയില്‍ ബസുകളുടെ മത്സരയോട്ടംമൂലമുള്ള അപകടങ്ങളും അപകടമരണങ്ങളും വര്‍ദ്ധിക്കുന്നു. ഇതിന് പുറമെ ഗതാഗതകുരുക്കും പതിവാവുകയാണ്. നിരവധി സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി. ബസുകളും ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. മലയോരജനതയ്ക്ക് കാഞ്ഞങ്ങാട് ഉള്‍പെടെയുള്ള നഗരങ്ങളുമായി ബന്ധപ്പെടാനുള്ള റൂട്ട് കൂടിയായതിനാല്‍ ബസുകളുടേയും മറ്റു വാഹനങ്ങളുടേയും ബാഹുല്യം ഈ റോഡിലുണ്ട്.
എന്നാല്‍ മത്സരയോട്ടം പതിവായതിനാല്‍ വാഹനാപകടങ്ങളുടെ എണ്ണവും കൂടുകയാണ്. പാണത്തൂര്‍ - കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ഇതുവരെയുണ്ടായ അപകടങ്ങളില്‍ നിരവധി മനുഷ്യജീവനുകളാണ് പൊലിഞ്ഞുപോയത്. സ്ഥിരമായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കുപുറമെ ചെങ്കല്‍ - കരിങ്കല്‍ ലോറികളും ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്.
ബസുകളുടേയും ടിപ്പര്‍ ലോറികളുടേയും അമിതവേഗതയാണ് പലപ്പോഴും ഇവിടെ അപകടങ്ങള്‍ക്ക് ആക്കംകൂട്ടുന്നത്. ഏറ്റവും ഒടുവില്‍ സംസ്ഥാന പാതയില്‍ മാവുങ്കാലിനടുത്ത് സ്വകാര്യ ബസ് കാറില്‍ ഇടിച്ച് ദമ്പതികള്‍ മരണപ്പെട്ട സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. ബസിന്റെ അമിതവേഗത തന്നെയാണ് ഇവിടേയും അപകടം വരുത്തിവെച്ചത്. എത്രഅപകടങ്ങള്‍ നടന്നാലും മത്സരയോട്ടത്തില്‍നിന്നും പിന്മാറാന്‍ ഇത്തരം ബസുകളുടെ ഡ്രൈവര്‍മാര്‍ തയ്യാറാകുന്നില്ല.
വാഹനങ്ങളുടെ അമിതവേഗത തടയാന്‍ ഇപ്പോള്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടാകുന്നില്ല. റോഡിന്റെ ശോചനീയാവസ്ഥയും അപകടത്തിന് കാരണമാവുകയാണ്. ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kanhangad, Kerala, Kasaragod, Bus, Kanhangad-Panathur, Bus service, Over speed, Increasing accidents in Kanhangad-Panathur road.
Advertisement: