നഗരസഭയുടെ പേരില്‍ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് : കാഞ്ഞങ്ങാട് സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ അന്വേഷണം
Feb 11, 2012, 14:43 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ പേരില്‍ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് പാസ്‌പോര്‍ട്ട് സമ്പാദിച്ച കേസില്‍ അറസ്റ്റിലായ വെള്ളരിക്കുണ്ട് സ്വദേശിക്കു പുറമെ കാഞ്ഞങ്ങാട് സ്വദേശിയായ മൂന്ന് പേര്‍ക്കുകൂടി വ്യാജ പാസ്‌പോര്‍ട്ടുമായി ബന്ധമുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.ഇതേ തുടര്‍ന്ന് മൂന്ന് പേരെ കണ്ടെത്താന്‍ വെള്ളരിക്കുണ്ട് എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി. നഗരസഭയുടെ പേരില്‍ വ്യാജ ജനനസര്‍ട്ടിഫിക്കറ്റുണ്ടാക്കി പാസ്‌പോര്‍ട്ട് നേടിയ കേസില്‍ മുഖ്യപ്രതിയായ വെള്ളരിക്കുണ്ട് വയലും കരയിലെ വിജയന്റെ മകന്‍ ശരത്ത് (22) ഫെബ്രുവരി ഏഴിന് വൈകുന്നേരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് രണ്ട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
കോടതി ശരത്തിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയാണുണ്ടായത്. ശരത്തിനെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് വെള്ളരിക്കുണ്ട് എസ്.ഐ ഹൊസ്ദുര്‍ഗ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ശരത്തിനെ കോടതി ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്തതോടെ കാഞ്ഞങ്ങാട്ടെ റഹ്മാന്‍ എന്നയാള്‍ക്കും മറ്റ് രണ്ട് പേര്‍ക്കും വ്യാജ പാസ്‌പോര്‍ട്ടുമായി ബന്ധമുണ്ടെന്ന് ശരത് വെളിപ്പെടുത്തി. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം ശരത്തിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി.
ഇതോടെ ശരത്തിന്റെ റിമാന്റ് നീട്ടിയിരിക്കുകയാണ്. കാഞ്ഞങ്ങാട് സ്വദേശിക്കുപുറമെ വ്യാജ പാസ്‌പോര്‍ട്ടുമായി ബന്ധമുള്ള മറ്റ് രണ്ട്‌പേരെക്കുറിച്ചും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭയുടെ പേരില്‍ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചശേഷം 2011 ജൂലൈ 29ന് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ ശരത്ത് അപേക്ഷ നല്‍കുകയായിരുന്നു.

Keywords: Kasaragod, Kanhangad, Birth certificate,Arrest.