മൊഴിചൊല്ലപ്പെട്ട ഭാര്യയ്ക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും ചിലവിന് നല്‍കാനും വിധിച്ചു
May 4, 2015, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/05/2015) മൊഴിചൊല്ലപ്പെട്ട ഭാര്യയ്ക്ക് ഭര്‍ത്താവ് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും ചിലവിനും നല്‍കാന്‍ കോടതി വിധിച്ചു. കാസര്‍കോട് കൊല്ലംപാടിയിലെ മുഹമ്മദ് ജദീദിന്റെ മകള്‍ ഫാത്വിമത്ത് ഫൗസിയയ്ക്ക് (23) ഭര്‍ത്താവ് പള്ളിക്കര പൂച്ചക്കാട്ടെ ഫൈസല്‍ അലി (30) നഷ്ടപരിഹാരവും പ്രതിമാസം 1500 രൂപാ വീതം ചെലവിനും നല്‍കാനാണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. മകന്‍ സഫറുദ്ദീന് പ്രതിമാസം 1750 രൂപയും ഫൈസല്‍ അലി ചെലവിന് നല്‍കണം.
2008 ലാണ് ഫൈസല്‍ അലി ഫാത്വിമത്ത് ഫൗസിയയെ വിവാഹം ചെയ്തത്. വിവാഹ വേളയില്‍ 75,000 രൂപയും 50 പവന്‍ സ്വര്‍ണവും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഫൈസല്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും പിന്നീട് മൊഴി ചൊല്ലിയ ശേഷം ചിലവിന് നല്‍കിയില്ലെന്നും കാട്ടി യുവതി കോടതിയെ സമീപിക്കുകയായിരുന്നു.
ഫൗസിയ നേരത്തെ കാസര്‍കോട് കുടുംബ കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഫൗസിയയ്ക്ക് ഫൈസല്‍ അലി പ്രതിമാസം 1500 രൂപയും കുട്ടിക്ക് 750 രൂപയും ചെലവിന് നല്‍കാന്‍ വിധിച്ചിരുന്നു. ഈ തുക ചിലവിന് തികയില്ലെന്ന് കാട്ടി യുവതി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Husband, Court, Kasaragod, Kerala, Wife, Kanhangad, Fouziya, Faizal Ali.
Advertisement: