city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവാഹം കഴിഞ്ഞ് ആറാംനാള്‍ നവവധുവിനെ ഉപേക്ഷിച്ചു

വിവാഹം കഴിഞ്ഞ് ആറാംനാള്‍ നവവധുവിനെ ഉപേക്ഷിച്ചു
കാഞ്ഞങ്ങാട്: വിവാഹം കഴിഞ്ഞ് നവവധുവിനെ ആറാംനാള്‍ ഉപേക്ഷിക്കുകയും ഇത്രയും ദിവസം മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ കോടതി നേരിട്ട് കേസെടുത്തു.

നീലേശ്വരം പേരോലിലെ പുതിയ വീട്ടില്‍ എം ബാലന്റെ മകള്‍ പി വി സതിയുടെ (41) പരാതി പ്രകാരം ഭര്‍ത്താവ് തലശേരി കതിരൂര്‍ ഡയമണ്ട് മുക്കിലെ അജിത്ത് കുമാറി (44) നെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി കേസെടുത്തത്. ഹാജരാകാന്‍ അജിത്ത് കുമാറിന് കോടതി നോട്ടീസ് അയച്ചു.

2012 ജനുവരി ഒന്നിന് നീലേശ്വരം എന്‍ എസ് എസ് ഓഡിറ്റോറിയത്തിലാണ് അജിത്ത് കുമാറും സതിയും വിവാഹിതരായത്. വിവാഹവേളയില്‍ സതിക്ക് വീട്ടുകാര്‍ 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഇട്ടുകൊടുത്തിരുന്നു. ഇതില്‍ താലിമാലയും രണ്ട് വളകളും കമ്മലും ഒഴികെയുള്ള സ്വര്‍ണം വിവാഹത്തിന് പിറ്റേദിവസം ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് ബലമായി ഊരിവാങ്ങുകയായിരുന്നു. 50 പവന്‍ സ്വര്‍ണമാണ് പ്രതീക്ഷിച്ചതെന്നും 25 പവന്‍ സ്വര്‍ണം പോരെന്നും പറഞ്ഞ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ അജിത്ത് കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു തുടങ്ങുകയായിരുന്നു.

വിവാഹം കഴിഞ്ഞ് ആറാം ദിവസം അജിത്ത് കുമാറും സതിയും സതിയുടെ വീട്ടിലേക്ക് വിരുന്നിന് പോയി. തിരിച്ചു പോകുമ്പോള്‍ അജിത്ത് കുമാര്‍ സതിയെ കൂടെ കൊണ്ടുപോകാന്‍ തയ്യാറായില്ല. ചെന്നൈയില്‍ ഒരു ഇന്റര്‍വ്യൂവിന് പോകാനുണ്ടെന്നും തിരിച്ച് വന്ന ശേഷം കൂട്ടിക്കൊണ്ടു പോകാമെന്നും പറഞ്ഞാണ് അജിത്ത് സതിയുടെ വീട്ടില്‍ നിന്നിറങ്ങിയത്.

എന്നാല്‍ പിന്നീട് അജിത്ത് ഭാര്യാവീട്ടിലേക്ക് വന്നില്ല. സതി ഫോണ്‍ ചെയ്തപ്പോള്‍ അജിത്ത് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. കുറച്ചു നാള്‍ കഴിഞ്ഞ് അജിത്ത് തിരിച്ച് സതിയുടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ച് അസഭ്യം പറയാനും ഭീഷണിപ്പെടുത്താനും തുടങ്ങി. സതിയുടെ വീട്ടുകാര്‍ രണ്ടുപേരെയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അജിത്ത് തന്നെ പൂര്‍ണ്ണമായും കയ്യൊഴിഞ്ഞുവെന്ന് ബോധ്യപ്പെട്ട സതി കുടുംബ കോടതിയില്‍ ജീവനാംശം കിട്ടാന്‍ ഹരജി നല്‍കി.

ഭര്‍ത്താവ് ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് സതി ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കിയത്. അജിത്ത് കുമാറില്‍ നിന്നും തനിക്ക് 10 ലക്ഷം രൂപ നഷ്ട പരിഹാരമായി ലഭിക്കണമെന്നും ഭര്‍ത്താവിന്റെ ഫോണ്‍ ഭീഷണി തടയണമെന്നും 25 പവന്‍ സ്വര്‍ണം തിരിച്ചു കിട്ടണമെന്നും യുവതിയുടെ ഹരജിയില്‍ പറയുന്നു.

Keywords: Dowry harassment, Wife, Case, Against, Husband, Hosdurg, Court, Nileshwaram, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia