city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വയനാട്ടുകുലവന്‍ വേട്ട: വെടിവെച്ചിട്ട മൃഗങ്ങള്‍ ഫ്രീസറില്‍

വയനാട്ടുകുലവന്‍ വേട്ട: വെടിവെച്ചിട്ട മൃഗങ്ങള്‍ ഫ്രീസറില്‍
കാഞ്ഞങ്ങാട്: വയനാട്ട്കുലവന്‍ ദൈവം കെട്ട് മഹോത്സവത്തിന് വേണ്ടി നായാട്ട് നടത്തുന്ന സംഘം വെടിവെച്ച് കൊല്ലുന്ന മൃഗങ്ങളെ രഹസ്യമായി സൂക്ഷിക്കുന്നത് പ്രത്യേക ശിതീകരണ അറകളില്‍. വയനാട്ട് കുലവന്‍ ദൈവം കെട്ട് ഉത്സവത്തിന്റെ 'ബപ്പിടലിന്' മുമ്പ് നായാട്ടുസംഘങ്ങള്‍ മൃഗവേട്ടക്ക് ഇറങ്ങാറുണ്ട്. ഉത്സവത്തിലെ പ്രധാന ചടങ്ങാണിത്. വേട്ടയില്‍ കിട്ടുന്ന മൃഗങ്ങളെ ദൈവത്തിന് മുമ്പില്‍ സമര്‍പ്പിക്കുന്ന ചടങ്ങ് കാണാന്‍ ഉത്സവപ്പറമ്പുകളില്‍ ആയിരങ്ങള്‍ കൂടിച്ചേരും. വയനാട്ട് കുലവന്‍ ദൈവം കെട്ടിന്റെ പേരില്‍ മൃഗവേട്ട വ്യാപകമായതോടെ കര്‍ശന നടപടികളുമായി വനംവകുപ്പും ജില്ലാ ഭരണകൂടവും രംഗത്തുവന്നിരുന്നു.

എന്നാല്‍ വേട്ടക്കെതിരെയുള്ള നിയന്ത്രണവും നിരോധനവും ലംഘിച്ച് ഉത്സവവേളകളില്‍ മൃഗവേട്ട പതിവാണ്. ജില്ലയില്‍ ഇത്തരം നിരവധി നായാട്ടുസംഘങ്ങളുണ്ട്. ഈ നായാട്ടു സംഘങ്ങള്‍ വേട്ട നടത്തികൊണ്ടുവരുന്ന മൃഗങ്ങളെ വലിയ ഫ്രീസറുകളിലും ഫ്രിഡ്ജുകളിലും സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ബപ്പിടലിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മൃഗവേട്ട നടത്തി വേട്ടയിറച്ചി സൂക്ഷിക്കുകയാണ് പുതിയ രീതി.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടിനു സമീപം നടന്ന വയനാട്ട്കുലവന്‍ മഹോത്സവത്തിന്റെ ബപ്പിടല്‍ ചടങ്ങിന് നായാട്ട് സംഘം ദിവസങ്ങള്‍ക്കുമുമ്പ് തന്നെ മൃഗങ്ങളെ എത്തിച്ചിരുന്നു. ഒരു മാനും രണ്ട് പന്നികളും കൂരനുകളെയുമാണ് വേട്ട നടത്തി എത്തിച്ചത്. കൊന്നൊടുക്കിയ ഈ മൃഗങ്ങളെ ദിവസങ്ങളോളം വലിയ ഫ്രീസറുകളിലാണ് ഒളിപ്പിച്ചുവച്ചത്. ഇവ നേരത്തെ മുറിച്ച് ഇറച്ചിയാക്കി മാറ്റാറില്ല. മരിച്ചു വീണ മൃഗങ്ങളെ അതെ പടി വയനാട്ട് കുലവന്‍ ദൈവത്തിന് മുന്നില്‍ ആര്‍പ്പുവിളികളോടെ നായാട്ട് സംഘം സമര്‍പ്പിക്കുകയും അണിയറയില്‍ ദൈവം തന്റെ തിരുവായുധം കൊണ്ട് തൊടുകയും ചെയ്യുക എന്നതാണ് ബപ്പിടല്‍ ചടങ്ങ്. ഈ ചടങ്ങ് കഴിയാതെ മൃഗങ്ങളെ മുറിക്കാന്‍ പാടില്ലാത്തതാണ്. ബപ്പിടല്‍ ചടങ്ങിനു ശേഷം ഇവ മുറിച്ച് ഇറച്ചിയാക്കി വേവിച്ച് ഭക്തജനങ്ങള്‍ക്ക് പ്രസാദമായി വിതരണം ചെയ്യുകയാണ് പതിവ്.

Hunted animals in f reezer  
Keywords:  Vayanattukulavan, Kanhangad, Kasaragod, Fridge, Freezer  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia