city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹോസ്റ്റ­ലില്‍ മനു­ഷ്യാ­വ­കാശ കമ്മീ­ഷന്‍ തെളി­വെ­ടു­പ്പി­നെത്തി

ഹോസ്റ്റ­ലില്‍ മനു­ഷ്യാ­വ­കാശ കമ്മീ­ഷന്‍ തെളി­വെ­ടു­പ്പി­നെത്തി
കാ­ഞ്ഞ­ങ്ങാ­ട്: ചെ­മ്മ­ട്ടം­വ­യല്‍ ദേ­ശീ­യ­പാ­ത­യ്­ക്ക­രി­കില്‍ പ­ട്ടി­ക­ജാ­തി­-­പ­ട്ടി­ക­വര്‍­ഗ്ഗ ക്ഷേ­മ വ­കു­പ്പി­ന്റെ നി­യ­ന്ത്ര­ണ­ത്തി­ലു­ള്ള പ്രീ­മെ­ട്രി­ക് ഹോ­സ്റ്റ­ലില്‍ തി­ങ്ക­ളാഴ്ച രാ­വി­ലെ മ­നു­ഷ്യാ­വ­കാ­ശ ക­മ്മീ­ഷന്‍ തെ­ളി­വെ­ടു­പ്പി­നെ­ത്തി.
 
ഹോ­സ്റ്റ­ലില്‍ താ­മ­സി­ച്ച് പഠി­ക്കു­ന്ന വി­ദ്യാര്‍­ത്ഥി­കള്‍­ക്ക് പ­ഴ­കി­യ പ്ര­ഭാ­ത ഭ­ക്ഷ­ണം നല്‍­കി­യെ­ന്ന പ­രാ­തി­യെ കു­റി­ച്ച് അ­ന്വേ­ഷി­ക്കാ­നാ­ണ് മ­നു­ഷ്യാ­വ­കാ­ശ ക­മ്മീ­ഷന്‍ അം­ഗം കെ ഇ ഗം­ഗാ­ധ­രന്‍ എ­ത്തി­യ­ത്. ആ­ഗ­സ്­ത് ആ­റിന് രാ­വി­ലെ സ്­കൂ­ളി­ലേ­ക്ക് പു­റ­പ്പെ­ടു­ന്ന­തി­ന് മു­മ്പ് കു­ട്ടി­കള്‍­ക്ക് നല്‍­കി­യ പ്ര­ഭാ­ത ഭ­ക്ഷ­ണം പ­ഴ­കി­യ­തും പു­ളി­ച്ച­തു­മാ­ണെ­ന്ന് പ­രാ­തി­ ഉ­യര്‍­ന്നി­രു­ന്നു.

ചെ­മ്മ­ട്ടം­വ­യല്‍ ഗ­വ ഹ­യര്‍ സെ­ക്ക­ണ്ട­റി ഹൈ­സ്­കൂ­ളില്‍ പഠി­ക്കു­ന്ന പ്രീ­മെ­ട്രി­ക് ഹോ­സ്റ്റ­ലി­ലെ താ­മ­സ­ക്കാ­രാ­യ വി­ദ്യാര്‍­ത്ഥി­കള്‍­ക്കാ­ണ് ഇ­ത്ത­ര­ത്തി­ലു­ള്ള ഭ­ക്ഷ­ണം നല്‍­കി­യ­ത്. വേ­വാ­ത്ത­തും പു­ളി­ച്ച് വാ­യ­യില്‍ വെ­ക്കാന്‍ കൊ­ള്ളാ­ത്ത­തു­മാ­യ ഭ­ക്ഷ­ണ­മാ­ണ് വി­ദ്യാര്‍­ത്ഥി­കള്‍­ക്ക് ല­ഭി­ച്ച­ത്. ഇ­തേ കു­റി­ച്ച് പ­രാ­തി­പ്പെ­ട്ട­പ്പോള്‍ ഹോ­സ്റ്റല്‍ വാര്‍­ഡന്‍ ധി­ക്കാ­ര­പ­ര­മാ­യി പെ­രു­മാ­റു­ക­യാ­യി­രു­ന്നു.
 
ഇ­തേ­തു­ടര്‍­ന്ന് വി­ദ്യാര്‍­ത്ഥി­ക­ളില്‍ മി­ക്ക­വ­രും പ്ര­ഭാ­ത ഭ­ക്ഷ­ണം ക­ഴി­ക്കാ­തെ ത­ന്നെ സ്­കൂ­ളി­ലെ­ത്തു­ക­യാ­യി­രു­ന്നു. അ­ധ്യാ­പ­ക­രാ­ണ് വി­ശ­ന്ന് വ­ല­യു­ക­യാ­യി­രു­ന്ന കു­ട്ടി­കള്‍­ക്ക് ബ്ര­ഡ്ഡും ചാ­യ­യും വാ­ങ്ങി­ക്കൊ­ടു­ത്ത­ത്.

Keywords:  Kanhangad, Kasaragod, Kerala, Students, Food, Manushyavakasha Commision, Hostel.

Related news: 

വിദ്യാര്‍ഥികള്‍ക്ക് പുളിച്ച ഭക്ഷണം: മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia