ഭര്‍തൃമതി തൂങ്ങി മരിച്ച നിലയില്‍
Dec 27, 2011, 16:32 IST
കാഞ്ഞങ്ങാട്: ഭര്‍തൃമതിയെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുശാല്‍ നഗറിലെ ബാബുവിന്റെ ഭാര്യ സൗമിനി(37)യെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് കുശാല്‍ നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 10 വര്‍ഷം മുമ്പാണ് ബാബുവും സൗമിനിയും വിവാഹിതരായത്. ഇവര്‍ക്ക് മക്കളില്ല. കടുത്ത മാനസിക വിഷമത്തെ തുടര്‍ന്നാണ് സൗമിനി ജീവനൊടുക്കിയത്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Housewife, suicide, Obituary, Kanhangad, Kasaragod