ഭര്‍ത്താവും മക്കളും ചേര്‍ന്ന് വീട്ടമ്മയെ വീട്ടില്‍ നിന്നുമിറക്കിവിടാന്‍ ശ്രമം
Jul 25, 2012, 17:00 IST
കാഞ്ഞങ്ങാട്: അവിഹിത ബന്ധം ചോദ്യം ചെയ്ത വീട്ടമ്മയെ ഇറക്കിവിടാനുള്ള ഭര്‍ത്താവിന്റെയും രണ്ട് മക്കളുടെയും നീക്കം കോടതി തടഞ്ഞു. മാലക്കല്ല് അടോട്ട് കയയിലെ ഷെര്‍ളിയെ (42) വീട്ടില്‍ ഇറക്കിവിടാനുള്ള ഭര്‍ത്താവ് ബാലന്‍ (55) മക്കളായ സുനില്‍ (22), സുനീഷ് (20) എന്നിവരുടെ നീക്കമാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (1) കോടതി തടഞ്ഞത്.
ബാലനെയും മക്കളായ സുനില്‍, സുനീഷ്, എന്നിവരെയും എതിര്‍കക്ഷികളാക്കി ഷെര്‍ളി ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ബാലനും ഷെര്‍ളിയും പ്രണയിച്ച് വിവാഹിതരായവരാണ്. ഷെര്‍ളിയുടെ പേരിലുള്ള അടോട്ട് കയയിലെ വീട്ടിലാണ് ബാലനും ഷെര്‍ളിയും മക്കളും താമസിക്കുന്നത്. ഇതിനിടെ ബാലന്‍ അടുത്ത വീട്ടിലെ കാരിച്ചി എന്ന സ്ത്രീയുമായി അടുപ്പത്തിലായി.
ഇതിനെ ചോദ്യം ചെയ്ത ഷെര്‍ളിയെ ബാലനും മക്കളായ സുനിലും സുധീഷും ചേര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. ഇളയ മകളായ സുപര്‍ണ്ണ ഷെര്‍ളിക്കൊപ്പമാണ്. ബാലനും മക്കളും തന്റെ വീട് ഒഴിഞ്ഞ് തരണമെന്നും തന്നെ വീട്ടില്‍ നിന്നും ഇറക്കിവിടുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് ഷേര്‍ളി കോടതിയില്‍ ഹരജി നല്‍കിയത്. വീട് ഷെര്‍ളിക്ക് വിട്ടുകൊടുക്കാന്‍ ബാലന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Keywords: Housewife, Put out, House, Husband, Kanhangad, Court order, Kasaragod