ഞാണങ്കൈയില്‍ കണ്ടൈനര്‍ ലോറി ഓട്ടോ റിക്ഷയിലിടിച്ചു; വന്‍ അപകടം ഒഴിവായി
Nov 26, 2014, 21:07 IST
ചെറുവത്തൂര്‍: (www.kasargodvartha.com 26.11.2014) ദേശീയപാതയില്‍ ചെറുവത്തൂര്‍ ഞാണങ്കൈയില്‍ കണ്ടൈനര്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് യാത്രക്കാരിയായ സ്ത്രീക്ക് പരിക്കേറ്റു. മട്ടലായിയിലെ ടി.പി മാധവിക്കാണ് പരിക്കേറ്റത്. ഇവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ഞാണങ്കൈയിലെ ഇറക്കത്തില്‍ നിന്നും ലോറിയുടെ കാബിന് വേര്‍പെട്ട് മുന്നിലുള്ള ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് മാധവിയുടെ മകളും, ഓട്ടോ ഡ്രൈവറും രക്ഷപ്പെട്ടത്.
ഞാണങ്കൈയിലെ ഇറക്കത്തില്‍ നിന്നും ലോറിയുടെ കാബിന് വേര്‍പെട്ട് മുന്നിലുള്ള ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് മാധവിയുടെ മകളും, ഓട്ടോ ഡ്രൈവറും രക്ഷപ്പെട്ടത്.
Keywords : Cheruvathur, Accident, Lorry, Kanhangad, Kasaragod, Kerala, House-wife, Injured, Hospital, Housewife injured in accident.