സ്വര്‍ണാഭരണങ്ങളുമായി കാമുകനൊപ്പം വീടുവിട്ട ഭര്‍തൃമതി കോടതിയില്‍ ഹാജരായി
Feb 5, 2015, 12:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05/02/2015) സ്വര്‍ണാഭരണങ്ങളുമായി കാമുകനൊപ്പം വീടുവിട്ട ഭര്‍തൃമതി കോടതിയില്‍ ഹാജരായി. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ സുനിലയാണ് (26) ബുധനാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരായത്.
കാമുകനൊപ്പം പോകാനാണ് താല്‍പര്യമെന്ന് സുനില കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് പോകാന്‍ അനുവദിച്ചു. ജനുവരി 29 നാണ് ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ഉണ്ണികൃഷ്ണനോടൊപ്പം സുനില വീടു വിട്ടത്. ഇതു സംബന്ധിച്ച് സുനിലയുടെ മാതാവ് സുമിത്ര നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കോടതിയില്‍ ഹാജരായത്.

Keywords : Kanhangad, Gold, Housewife, Love, Court, Kasaragod, Kerala, Sunila, Unnikrishnan.