നാല്‍പതുകാരി പുഴയില്‍ വീണ് മരിച്ചു
Mar 12, 2012, 16:22 IST
കാഞ്ഞങ്ങാട്: തുണി അലക്കുന്നതിനിടയില്‍ യുവതി അബദ്ധത്തില്‍ പുഴയില്‍ വീണ് മരിച്ചു. ആറങ്ങാടി അരയിക്കട വിനടുത്ത കോട്ടക്കുന്നിലെ പരേതനായ ബോളന്‍-കാളി ദമ്പതികളുടെ മകള്‍ കെ ശ്യാമള(40)യാണ് തിങ്കളാഴ്ച ഉച്ചക്ക് 11.30 മണിയോടെ കോട്ടക്കുന്ന് തൂക്ക്പാലത്തിനടുത്ത് പുഴയില്‍ അബദ്ധത്തില്‍ വീണ്മരിച്ചത്. ഇത് വഴി നടന്ന് പോ കുകയായിരുന്ന തെങ്ങുകയറ്റ തൊഴിലാളി ശശിയാണ് മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി. സഹോദരങ്ങള്‍: നാരായണന്‍, അശോകന്‍, ഓമന, സരോജിനി, ജാനകി, പരേതരായ അമ്പു, കണ്ണന്‍.
Keywords: Kanhangad, Obituary, Kasaragod, Housewife, കാഞ്ഞങ്ങാട്,