കുഞ്ഞിന് കൊടുക്കാന്‍ പാല് ചൂടാക്കുന്നതിനിടെ ഷാളിന് തീപിടിച്ച് യുവതി മരിച്ചു
Jul 23, 2015, 22:23 IST
ചെറുവത്തൂര്‍: (www.kasargodvartha.com 23/07/2015) കുഞ്ഞിന് കൊടുക്കാന്‍ പാല് ചൂടാക്കുന്നതിനിടെ ഷാളിന് തീപിടിച്ച് യുവതി മരിച്ചു. ചെറുവത്തൂര്‍ തുരുത്തിയിലെ ജസീമിന്റെ
ഭാര്യ ജലീല (22)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 17ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.
നോമ്പിന് അത്താഴം കഴിച്ച് കിടന്നുറങ്ങിയ യുവതി കുഞ്ഞ് വിശന്നു കരഞ്ഞപ്പോള്‍ എഴുന്നേറ്റ് പാല്‍ ചൂടാക്കുന്നതിനിടെയാണ് ഷാളിന് തീപിടിച്ചത്. ഉടന്‍ തന്നെ ഭര്‍തൃ വീട്ടുകാര്‍ തീകെടുത്തി മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മുഖത്തും മറ്റും ഗുരുതരമായി പൊള്ളലേറ്റ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
തന്റെ കൈ പിഴ കൊണ്ടാണ് ഷാളിന് തീ പിടിച്ചതെന്നാണ് യുവതിയുടെ മൊഴി. ചെറുവത്തൂര്‍ കോളയം സ്വദേശി റഹീമിന്റെയും കോട്ടിക്കുളം അങ്കക്കളരി സ്വദേശിനി ജമീലയുടേയും മകളാണ്. സഹോദരന്‍: ഇജാസ് അഹമ്മദ്.

Keywords : Kasaragod, Kanhangad, Cheruvathur, Accident, Fire, Death, Hospital, Treatment, House, Jaseela, Housewife dies after burning injury.