കുരങ്ങുകൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ വീട്ടമ്മ വീണ് കാലൊടിഞ്ഞു
Mar 3, 2015, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/03/2015) കുരങ്ങുകൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ വീട്ടമ്മയ്ക്ക് വീണു പരിക്കേറ്റു. ചെറുപനത്തടി കൊളപ്പുറത്തെ ആനിക്കുഴിയില്‍ ബിജുവിന്റെ ഭാര്യ ബിന്ദു (36) വിനാണ് ഞായറാഴ്ച ഉച്ചയ്ക്ക് വീണു പരിക്കേറ്റത്. കാലൊടിഞ്ഞ ബിന്ദുവിനെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഒരു സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പറമ്പിലെ തെങ്ങില്‍ നിന്നും കരിക്കുകുടിക്കുകയായിരുന്ന കുരങ്ങുകൂട്ടത്തെ കല്ലെറിഞ്ഞു ഓടിക്കാന്‍ ശ്രമിക്കവെയാണ് കുരങ്ങുകൂട്ടം ബിന്ദുവിനെ ആക്രമിക്കാന്‍ വന്നത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബിന്ദു വഴിയില്‍ വീണ് കാലൊടിയുകയായിരുന്നു. ബിന്ദുവിന്റെ നിലവിളി കേട്ടെത്തിയ ബിജുവാണ് ഭാര്യയെ കുരങ്ങുകൂട്ടത്തില്‍ നിന്നും രക്ഷിച്ചത്.
ഈ പ്രദേശത്ത് കുരങ്ങുശല്യം രൂക്ഷമായിരിക്കുകയാണ്. കൃഷിചെയ്തുണ്ടാക്കുന്ന സര്‍വ്വ വിളകളും കുരങ്ങുകൂട്ടം നശിപ്പിക്കുന്നതായി പരാതിയുണ്ട്. കൃഷി ചെയ്ത് ജീവിക്കുന്ന ഈ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് കുരങ്ങു കൂട്ടം വലിയ ഭീഷണിയുയര്‍ത്തിയിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kanhangad, Injured, Attack, hospital, Treatment, Farmers, Agriculture, Monkey, House wife injured after falls.
Advertisement: