കുവൈത്തില്‍ നിന്നുമെത്തിയ ഭര്‍തൃമതിയായ നേഴ്‌സിനെ കാമുകന്റെ ബന്ധുവീട്ടില്‍ കണ്ടെത്തി
May 27, 2014, 17:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.05.2014) കുവൈത്തില്‍ നിന്നുമെത്തിയ ഭര്‍തൃമതിയെ കാമുകന്റെ ബന്ധു വീട്ടില്‍ പോലീസ് കണ്ടെത്തി. മലയോരത്തെ ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്റെ ഭാര്യയായ നേഴ്‌സിനെയാണ് നീലേശ്വരം സ്വദേശിയായ കാമുകന്റെ കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ബന്ധുവീട്ടില്‍ കണ്ടെത്തിയത്.
നേഴ്‌സിംഗ് ജോലിക്കായി കുവൈത്തിലേക്ക് പോയ യുവതി അവിടെവെച്ച് നീലേശ്വരം സ്വദേശിയായ യുവാവുമായി പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയായിരുന്നുവെന്ന് പറയപ്പെടുന്നു. സംഭവം ഭര്‍ത്താവിന്റെ ചെവിയിലുമെത്തി. ഇതിനിടെ ആറ് ദിവസം മുമ്പ് നാട്ടിലെത്തിയ യുവതിക്ക് കര്‍ണാടക പുത്തൂരിലെ ആശുപത്രിയില്‍ വയറ്റിലെ മുഴ നീക്കുന്ന ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷമാണ് യുവതി കാമുകന്റെ കല്ലൂരാവിയിലെ ബന്ധു വീട്ടിലേക്ക് പോയത്.
യുവതിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിച്ചിരുന്നു. ഇതിനിടെ യുവതി കാമുകന്റെ കാഞ്ഞങ്ങാട് കല്ലൂരാവി മുണ്ടത്തോട്ടെ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനിതാ പോലീസടക്കം എത്തിയെങ്കിലും വീട്ടുടമസ്ഥന്‍ യുവതിയെ പുറത്തിറക്കാന്‍ ആദ്യം കൂട്ടാക്കിയില്ല. പിന്നീട് പോലീസ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ യുവതി സ്വന്തം മാതാവിനൊപ്പം പോയി.
യുവതിക്ക് 10 വയസുള്ള മകനും ഒരു പെണ്‍ കുട്ടിയുമുണ്ട്. കാമുകന്റെ ബന്ധു വീട്ടില്‍ പോലീസിനോടൊപ്പമെത്തിയ മകന്‍ തനിക്കിനി മാതാവിനെ കാണേണ്ടെന്ന് പറഞ്ഞ് ബഹളം വെച്ചു. വീട്ടില്‍ പോലീസെത്തിയപ്പോള്‍ നാട്ടുകാരും തടിച്ചുകൂടിയിരുന്നു.

Keywords : Kanhangad, Nurse, Kerala, Missing, Dubai, Police, Family, House, Love, Kalloravi.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067