|
Prameela |
കാഞ്ഞങ്ങാട്: ഭര്‍തൃമതിയെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരയി മോനാച്ചയിലെ പൊക്ലന്റെ മകനും, ടെമ്പോ ഡ്രൈവറുമായ രാജന്റെ ഭാര്യ പ്രമീളയെ(33) യാണ് ഞായറാഴ്ച വൈകിട്ട് 5.30 മണിയോടെ കല്ല്യാണ്‍ റോഡിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്കയച്ചു. സംഭവസമയത്ത് മക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. കുഞ്ഞിരാമന്‍-ശ്യാമള ദമ്പതികളുടെ മകളാണ്. മക്കള്‍: ശ്രീരാഗ്(9), ശ്രീരാജ്(8).
Keywords: House-wife, Obituary, Kanhangad, Kasaragod