ഭര്തൃസഹോദരന് നഗ്നത പകര്‍ത്തി; ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചതായി പരാതി
Sep 4, 2012, 20:47 IST
കാഞ്ഞങ്ങാട്: ഭര്തൃസഹോദരന് നഗ്നത മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതിന്റെ പേരില്‍ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചതായി പരാതി. നീലേശ്വരം കരുവാച്ചേരി കുട്ടിലായി അബ്ദുല്ലയുടെ മകള്‍ എ.കെ. ഹാജറ(29)യാണ് ഭര്‍ത്താവ് കരുവാച്ചേരി കുട്ടിലായി വില്ലയിലെ ഹസൈനാര്‍(41), ഭര്‍തൃബന്ധുക്കളായ ഖദീജ(60), മുഹമ്മദ് കുഞ്ഞി(50), അഷ്റഫ്(45), അബ്ദുല്‍ ഖാദര്‍(40), ആസിഫ്(29), ഫിറോസ്(28), ഷെരീഫ്(47) എന്നിവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്(രണ്ട്) കോടതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസ് ഫയല്‍ ചെയ്തത്.
കേസ് ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ ഉത്തരവായി. 1998 മെയ് 24നാണ് ഹസൈനാറും ഹാജറയും തമ്മിലുള്ള വിവാഹം നടന്നത്. ദമ്പതികള്‍ക്ക് അഹമദ് ആശിഖ് (12), ഫാത്തിമത്ത് അഷ്മിന(10), ആഇഷത്ത് ഷിഫ(3) എന്നീ മക്കളുണ്ട്. വിവാഹ സമയത്ത് 50 പവന് സ്വര്‍ണാഭരണങ്ങളും, മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി ഹസൈനാറിന് നല്‍കിയിരുന്നതായി ഹാജിറ പരാതിയില്‍ വ്യക്തമാക്കി.
വീട്ടില്‍ മീന്‍ മുറിക്കുന്ന സമയത്ത് ഭര്‍ത്താവിന്റെ സഹോദരന് ആസിഫ് തന്റെ നഗ്നത മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നുവെന്ന് ഹരജിയില്‍ പറയുന്നു. ആസിഫ് ചെറുവത്തൂര്‍ കയ്യൂര്‍ റോഡിന് സമീപത്തെ ഡ്രൈവിംഗ് സ്കൂള്‍ ജീവനക്കാരനാണ്. പലപ്പോഴും ശരീരത്തില്‍ സ്പര്ശിച്ചും, തന്റെ ശബ്ദം അനുകരിച്ച് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തും ഭര്തൃസഹോദരന് മുഹമ്മദ്കുഞ്ഞിയുടെ മകന് ഫിറോസ് ഫോണില്‍ വിളിച്ച് ഇടയ്ക്കിടെ അശ്ലീലം പറഞ്ഞിരുന്നതായും ഹരജിയില്‍ പറയുന്നു. മറ്റാരുമില്ലാത്ത സമയത്ത് ഫിറോസ് വീട്ടില്‍ എത്തി തന്നെ കയറിപ്പിടിക്കല്‍ പതിവാണെന്നും ഹാജറ കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം ഭര്‍ത്താവിനോടും വീട്ടുകാരോടും പറഞ്ഞെങ്കിലും തന്നെ അടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. നാലു വര്‍ഷം മുമ്പ് പുതിയ വീട്ടിലേക്ക് ഭര്‍ത്താവുമൊത്ത് താമസം മാറിയ ശേഷവും തനിക്കെതിരെ പ്രതികള്‍ പലവിധ ദ്രോഹങ്ങളും ചെയ്തു.
അഷറഫും ഖാദറും തന്നെ കുറിച്ച് നാട്ടില്‍ പല കഥകളും പ്രചരിപ്പിച്ചു. കഴിഞ്ഞ ജൂണ്‍ 30ന് നീലേശ്വരം സി.ഐ. സി.കെ. സുനില്‍കുമാറിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പരാതി നല്കി പ്രശ്നം ഒത്തുതീര്‍പ്പാക്കിയെങ്കിലും വീണ്ടും പീഡിപ്പിക്കുകയാണെന്നും മൂന്നാമത്തെ പ്രസവത്തിന് ശേഷം തനിക്ക് സൗന്ദര്യം കുറഞ്ഞു പോയെന്ന് പറഞ്ഞ് ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചതായും ഹാജിറ ഹരജിയില്‍ പറയുന്നു.
യു.എ.ഇയിലെ എംഇഎസ് കമ്പനിയില്‍ ഡ്രൈവറായ ഭര്‍ത്താവിന് പ്രതിമാസം 40,000 രൂപയുടെ വരുമാനമുണ്ടെന്നും കൂടാതെ ഭൂസ്വത്തുക്കളുള്ളതായും അതുകൊണ്ട് തനിക്ക് പ്രതിമാസം 2000 രൂപയും, മക്കള്‍ക്ക് 3000 രൂപവീതവും ചിലവിന് നല്കാന് നടപടി വേണമെന്നും യുവതി ആവശ്യപ്പെട്ടു. ഭര്‍തൃപീഡനം തടയാന്‍ നീലേശ്വരം പോലീസിനോട് സംരക്ഷണം നല്കാന് ആവശ്യപ്പെടണമെന്ന് ഹാജറ ഹരജിയില്‍ ആവശ്യപ്പെട്ടു. യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറക്കി വിടുന്നതിനെതിരെ കോടതി ഇന്ജംഷന് ഉത്തരവ് പുറപ്പെടുവിച്ചു. അതിനിടെ ഹാജിറ വനിതാകമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

Keywords: Mobile-Phone, Marriage, Case, Police, House, Kanhangad, Kerala, Kasaragod, House-wife, Naked Seen, Mobil Camera Shout