city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭര്‍­തൃ­സ­ഹോ­ദ­രന്‍ ന­ഗ്ന­ത പ­കര്‍­ത്തി; ഭര്‍­ത്താ­വ് മ­റ്റൊ­രു വി­വാ­ഹം ക­ഴി­ച്ച­താ­യി പ­രാതി

ഭര്‍­തൃ­സ­ഹോ­ദ­രന്‍ ന­ഗ്ന­ത പ­കര്‍­ത്തി; ഭര്‍­ത്താ­വ് മ­റ്റൊ­രു വി­വാ­ഹം ക­ഴി­ച്ച­താ­യി പ­രാതി
കാ­ഞ്ഞ­ങ്ങാട്: ഭര്‍­തൃ­സ­ഹോ­ദ­രന്‍ ന­ഗ്നത മൊ­ബൈല്‍ ക്യാ­മ­റ­യില്‍ പ­കര്‍­ത്തി­യ­തി­ന്റെ പേ­രില്‍ ഭര്‍­ത്താ­വ് മ­റ്റൊ­രു വി­വാ­ഹം ക­ഴി­ച്ച­താ­യി പ­രാ­തി. നീ­ലേ­ശ്വ­രം ക­രു­വാ­ച്ചേ­രി കു­ട്ടി­ലാ­യി അ­ബ്ദുല്ല­യു­ടെ മ­കള്‍ എ.കെ. ഹാ­ജറ(29)യാ­ണ് ഭര്‍­ത്താ­വ് ക­രു­വാ­ച്ചേ­രി കു­ട്ടി­ലാ­യി വില്ല­യി­ലെ ഹ­സൈ­നാര്‍(41), ഭര്‍­തൃ­ബ­ന്ധു­ക്കളാ­യ ഖ­ദീ­ജ(60), മു­ഹമ്മ­ദ് കു­ഞ്ഞി(50), അ­ഷ്‌­റ­ഫ്(45), അ­ബ്ദുല്‍ ഖാ­ദര്‍(40), ആ­സി­ഫ്(29), ഫി­റോ­സ്(28), ഷെ­രീ­ഫ്(47) എ­ന്നി­വര്‍­ക്കെ­തി­രെ ഹോ­സ്­ദുര്‍­ഗ് ജു­ഡീ­ഷ്യല്‍ മ­ജി­സ്‌­ട്രേ­റ്റ്(രണ്ട്) കോ­ട­തി­യില്‍ ഗാര്‍ഹി­ക പീ­ഡ­ന നി­രോ­ധ­ന നി­യ­മ­പ്ര­കാ­രം കേ­സ് ഫ­യല്‍ ചെ­യ്­ത­ത്.

കേ­സ് ഫ­യ­ലില്‍ സ്വീ­ക­രിച്ച കോട­തി എ­തിര്‍­ക­ക്ഷി­കള്‍­ക്ക് സ­മന്‍­സ് അ­യ­ക്കാന്‍ ഉ­ത്ത­ര­വാ­യി. 1998 മെ­യ് 24നാ­ണ് ഹ­സൈ­നാറും ഹാ­ജ­റയും ത­മ്മി­ലു­ള്ള വി­വാ­ഹം ന­ട­ന്നത്. ദ­മ്പ­തി­കള്‍­ക്ക് അ­ഹമദ് ആ­ശിഖ് (12), ഫാ­ത്തിമ­ത്ത് അ­ഷ്­മി­ന(10),   ആഇഷ­ത്ത് ഷി­ഫ(3) എ­ന്നീ മ­ക്ക­ളുണ്ട്. വിവാ­ഹ സ­മ­യ­ത്ത് 50 പ­വന്‍ സ്വര്‍ണാ­ഭ­ര­ണ­ങ്ങ­ളും, മൂ­ന്ന് ല­ക്ഷം രൂ­പയും സ്­ത്രീ­ധ­ന­മാ­യി ഹ­സൈ­നാ­റി­ന് നല്‍­കി­യി­രു­ന്ന­താ­യി ഹാജിറ പ­രാ­തി­യില്‍ വ്യ­ക്ത­മാ­ക്കി.

വീ­ട്ടില്‍ മീന്‍ മു­റി­ക്കു­ന്ന സ­മയ­ത്ത് ഭര്‍­ത്താ­വി­ന്റെ സ­ഹോ­ദ­രന്‍ ആ­സിഫ് ത­ന്റെ നഗ്നത മൊ­ബൈല്‍­ഫോണ്‍ ക്യാ­മ­റ­യില്‍ പ­കര്‍­ത്തു­ക­യാ­യി­രു­ന്നു­വെ­ന്ന് ഹ­ര­ജി­യില്‍ പ­റ­യു­ന്നു. ആ­സി­ഫ് ചെ­റു­വ­ത്തൂര്‍ ക­യ്യൂര്‍ റോ­ഡി­ന് സ­മീപ­ത്തെ ഡ്രൈ­വിം­ഗ് സ്­കൂള്‍ ജീ­വ­ന­ക്കാ­ര­നാണ്. പ­ല­പ്പോഴും ശ­രീ­ര­ത്തില്‍ സ്­പര്‍­ശി­ച്ചും, ത­ന്റെ ശ­ബ്ദം അനു­ക­രി­ച്ച് മൊ­ബൈല്‍ ഫോ­ണില്‍ റെ­ക്കോര്‍­ഡ് ചെ­യ്­തും ഭര്‍­തൃസ­ഹോ­ദ­രന്‍ മു­ഹ­മ്മ­ദ്­കു­ഞ്ഞി­യു­ടെ മ­കന്‍ ഫി­റോ­സ് ഫോ­ണില്‍ വി­ളി­ച്ച് ഇ­ട­യ്­ക്കി­ടെ അ­ശ്ലീലം പ­റ­ഞ്ഞി­രു­ന്ന­തായും ഹ­ര­ജി­യില്‍ പ­റ­യുന്നു. മ­റ്റാ­രു­മില്ലാ­ത്ത സ­മയ­ത്ത് ഫി­റോ­സ് വീ­ട്ടില്‍ എ­ത്തി ത­ന്നെ ക­യ­റി­പ്പി­ടി­ക്കല്‍ പ­തി­വാ­ണെന്നും ഹാജറ കോ­ട­തി­യെ ബോ­ധി­പ്പിച്ചു. ഇ­ക്കാ­ര്യ­ങ്ങ­ളെല്ലാം ഭര്‍­ത്താവി­നോടും വീ­ട്ടുകാ­രോടും പ­റ­ഞ്ഞെ­ങ്കിലും ത­ന്നെ അ­ടി­ക്കു­കയും പീ­ഡി­പ്പി­ക്കു­ക­യു­മാ­യി­രു­ന്നു­വെ­ന്ന് പ­രാ­തി­യില്‍ പ­റ­യുന്നു. നാ­ലു വര്‍­ഷം മു­മ്പ് പുതി­യ വീ­ട്ടി­ലേ­ക്ക് ഭര്‍­ത്താ­വുമൊ­ത്ത് താമ­സം മാറി­യ ശേ­ഷവും ത­നി­ക്കെ­തി­രെ പ്ര­തി­കള്‍ പ­ലവി­ധ ദ്രോ­ഹ­ങ്ങളും ചെ­യ്തു.

അ­ഷ­റഫും ഖാ­ദറും ത­ന്നെ കു­റി­ച്ച് നാ­ട്ടില്‍ പ­ല ക­ഥ­കളും പ്ര­ച­രി­പ്പിച്ചു. ക­ഴി­ഞ്ഞ ജൂണ്‍ 30ന് നീ­ലേ­ശ്വ­രം സി.ഐ. സി.കെ. സു­നില്‍­കു­മാ­റി­ന് ഭര്‍­ത്താ­വിനും ബ­ന്ധു­ക്കള്‍­ക്കു­മെ­തി­രെ പ­രാ­തി നല്‍­കി പ്ര­ശ്‌­നം ഒ­ത്തു­തീര്‍­പ്പാ­ക്കി­യെ­ങ്കിലും വീണ്ടും പീ­ഡി­പ്പി­ക്കു­ക­യാ­ണെന്നും മൂ­ന്നാമ­ത്തെ പ്ര­സ­വ­ത്തി­ന് ശേ­ഷം ത­നി­ക്ക് സൗ­ന്ദര്യം കുറ­ഞ്ഞു പോ­യെ­ന്ന് പ­റ­ഞ്ഞ് ഭര്‍­ത്താ­വ് മ­റ്റൊ­രു വി­വാ­ഹം ക­ഴി­ച്ച­തായും ഹാജി­റ ഹ­ര­ജി­യില്‍ പ­റ­യു­ന്നു.

യു.എ.ഇയിലെ എം­ഇഎ­സ് ക­മ്പ­നി­യില്‍ ഡ്രൈ­വ­റാ­യ ഭര്‍­ത്താ­വി­ന് പ്ര­തി­മാ­സം 40,000 രൂ­പ­യു­ടെ വ­രു­മാ­ന­മു­ണ്ടെന്നും കൂ­ടാതെ ഭൂ­സ്വ­ത്തു­ക്ക­ളു­ള്ള­താ­യും അതു­കൊണ്ട് ത­നി­ക്ക് പ്ര­തി­മാ­സം 2000 രൂ­പ­യും, മ­ക്കള്‍­ക്ക് 3000 രൂ­പ­വീ­തവും ചി­ല­വി­ന് നല്‍­കാന്‍ ന­ടപ­ടി വേ­ണ­മെന്നും യുവ­തി ആ­വ­ശ്യ­പ്പെട്ടു. ഭര്‍­തൃ­പീഡ­നം ത­ട­യാന്‍ നീ­ലേ­ശ്വ­രം പോ­ലീസി­നോ­ട് സം­രക്ഷ­ണം നല്‍­കാന്‍ ആ­വ­ശ്യ­പ്പെ­ട­ണ­മെ­ന്ന് ഹാ­ജറ ഹ­ര­ജി­യില്‍ ആ­വ­ശ്യ­പ്പെ­ട്ടു. യു­വ­തി­യെ ഭര്‍­ത്താ­വി­ന്റെ വീ­ട്ടില്‍ നിന്നും ഇറ­ക്കി വി­ടു­ന്ന­തി­നെ­തി­രെ കോട­തി ഇന്‍­ജം­ഷന്‍ ഉ­ത്തര­വ് പു­റ­പ്പെ­ടു­വി­ച്ചു. അ­തി­നി­ടെ ഹാ­ജി­റ വ­നി­താ­ക­മ്മീ­ഷനും പ­രാ­തി നല്‍­കി­യി­ട്ടുണ്ട്.

Keywords: Mobile-Phone, Marriage, Case, Police, House, Kanhangad, Kerala, Kasaragod, House-wife, Naked Seen, Mobil Camera Shout

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia