വീടുവിട്ട യുവതി മകനെ വീട്ടുകാരെ ഏല്‍പിച്ച് കാമുകനോടൊപ്പം പോയി
Jun 25, 2013, 15:45 IST
കാഞ്ഞങ്ങാട്: വീടുവിട്ട യുവതിയെ ഹൊസങ്കടിയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന മകനെ വീട്ടുകാര്‍ക്ക് നല്‍കിയശേഷം യുവതി കാമുകനോടൊപ്പം പോയി. കഴിഞ്ഞമാസം 31 ന് ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍പെട്ട എളേരിത്തട്ടില്‍ നിന്നും കാണാതായ ഇടുക്കി പീരുമേട് സ്വദേശി കുഞ്ഞുമോന്റെ ഭാര്യ സുജാത(36)യാണ് മകന്‍ സൗരവ്(11) നെ വീട്ടുകാരെ ഏല്‍പിച്ചശേഷം കാമുകനോടൊപ്പം പോയത്.
ഹൊസങ്കടിയിലെ വാടക ക്വാര്‍ടേഴ്‌സിലെ താമസക്കാരനായ കോട്ടയം മുണ്ടക്കയം സ്വദേശി അജയനോടൊപ്പമാണ് സുജാത വീടുവിട്ടത്. സുജാത മക്കള്‍ക്കൊപ്പം ഭര്‍തൃ വീടായ ഇടുക്കി പീരുമേട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞമാസം 25 ന് സ്വന്തം വീട്ടിലേക്ക് വന്നത്. ഇവിടെ നിന്നും 31 നാണ് നീലേശ്വരം കാവില്‍ കലശോത്സവം കാണാന്‍ പോകുന്നുവെന്നു പറഞ്ഞ് മകന്‍ സൗരവിനേയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്.
തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് ചിറ്റാരിക്കല്‍ പോലീസ് കേസെടുത്തത്. പോലീസിന്റെ അന്വേഷണത്തിലാണ് സുജാത കാമുകനോടൊപ്പം ഹൊസങ്കടിയിലുണ്ടെന്ന വിവരം അറിഞ്ഞത്. സ്ഥലത്തെത്തിയ പോലീസ് ഇരുവരേയും കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സുജാതയേയും മകനേയും തിങ്കളാഴ്ചയാണ് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയത്. കോടതി സ്വന്തം ഇഷ്ടത്തിനുവിട്ട സുജാത കാമുകനോടൊപ്പം പോയി. മകന്‍ ആരുടെ കൂടെ പോകുന്നുവെന്നു ചോദിച്ചപ്പോള്‍ വീട്ടുകാരോടൊപ്പം പോകുന്നുവെന്ന് പറഞ്ഞു.

Keywords: Missing, Woman, Kanhangad, Court, Police, Kerala, National News, Inter National News, Gulf News, World News, Educational News, Business News.