നടുവേദനയ്ക്കുള്ള ചികിത്സയ്ക്കിടെ വീട്ടമ്മ മരിച്ചു
Aug 12, 2012, 22:12 IST
കാഞ്ഞങ്ങാട്: നടുവേദനയ്ക്ക് ഗുളിക കഴിച്ച ശേഷം ശരീരം തളരുകയും പിന്നീട് രോഗം മൂര്‍ച്ഛിച്ച് മംഗലാപുരത്ത് ചികിത്സ തുടരുകയും ചെയ്ത യുവതി മരണപ്പെട്ടു. നഗരത്തിലെ വസ്ത്ര വ്യാപാരി മുറിയനാവി സ്വദേശി സി എച്ച് അബ്ദുല്‍ റഹ്മാന്റെ ഭാര്യ ആസിയ(39)യാണ് വെള്ളിയാഴ്ച രാത്രി മരണപ്പെട്ടത്.
നടുവേദനക്ക് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ നല്കിയ ഗുളിക കഴിച്ച ശേഷം ശരീരം തളര്‍ന്നതിനെ തുടര്‍ന്ന് തീര്‍ത്തും അവശനിലയില്‍ പത്ത് ദിവസം മുമ്പാണ് ആസിയയെ മംഗലാപുരം അത്താവര്‍ കെ എം സി സിയില്‍ പ്രവേശിപ്പിച്ചത്.
രണ്ട് ദിവസമായി സ്ഥിതി തീര്‍ത്തും വഷളാവുകയും വെള്ളിയാഴ്ച രാത്രി 10 മണിയോടെ മരണപ്പെടുകയും ചെയ്തു.
മയ്യിത്ത് കാഞ്ഞങ്ങാട് കടപ്പുറം ബാവാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഹൊസ്ദുര്‍ഗ് കടപ്പുറം ഹദ്ദാദ് നഗറിലെ പരേതരായ അഹമ്മദ് കുഞ്ഞിയുടെയും മറിയത്തിന്റെയും മകളാണ്.
റംഷീദ്, സാബിദ്, അമീന് എന്നിവരാണ് മക്കള്‍. കുവൈത്ത്-സാധുസംരക്ഷണ സംഘം ജോ. സെക്രട്ടറി സി എച്ച് മുഹമ്മദ് കുഞ്ഞി, സി എച്ച് മജീദ്, അലീമ എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Housewife, Obituary,Treatment, Muriyanavi, Kanhangad, Kasaragod