മര്‍ദ്ദനവും പീഡനവും; സ്‌കൂള്‍ ജീവനക്കാരനെതിരെ കോടതിയില്‍ ഭാര്യയുടെ ഹരജി
May 5, 2012, 12:01 IST
കാഞ്ഞങ്ങാട്: മദ്യ ലഹരിയില്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സ്‌കൂള്‍ ജീവനക്കാരനെതിരെ ഭാര്യ കോടതിയില്‍ ഹരജി നല്‍കി. കാറടുക്ക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്യൂണും നീലേശ്വരം കാട്ടിപ്പൊയിലിലെ പള്ളിപ്പുറം വീട്ടില്‍ പി സരോജിനിയുടെ മകനുമായ പി ജയകൃഷ്ണനെതിരെയാണ് (41) ഭാര്യ ഭീമനടി പെരളത്തെ കെ ശോഭന (38) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതിയെ സമീപിച്ചത്.
1993 സെപ്റ്റംബര്‍ 5നാണ് ജയകൃഷ്ണനും ശോഭനയും വിവാഹിതരായത്. ഇവര്‍ക്ക് കെ ജയപ്രിയ (17), കെ കൃഷ്ണ പ്രിയ (15) എന്നീ മക്കളുണ്ട്. വിവാഹ വേളയില്‍ ശോഭനയുടെ വീട്ടുകാര്‍ ജയകൃഷ്ണന് പത്തപവന്‍ സ്വര്‍ണ്ണവും 50, 000 രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. മദ്യത്തിന് അടിമയായ ജയകൃഷ്ണന്‍ തന്നെയും മക്കളെയും ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്നും കൂടുതല്‍ സ്ത്രീധനം വേണമെന്ന് പറഞ്ഞ് തന്നെ മര്‍ദ്ദിക്കുകയാണെന്നും തനിക്കും മക്കള്‍ക്കും ചിലവിന് നല്‍കുന്നില്ലെന്നും ശോഭന കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.
ജയകൃഷ്ണന് 17,100 രൂപ മാസ ശമ്പളം ലഭിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഭര്‍ത്താവില്‍ നിന്നും തനിക്കും മക്കള്‍ക്കും ചെലവിനുള്ള തുകകളും നഷ്ടപരിഹാരവും ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ശോഭനയുടെ ഹരജിയില്‍ പറയുന്നു. തനിക്ക് 5000 രൂപയും മൂത്ത കുട്ടിക്ക് 3000 രൂപയും രണ്ടാമത്തെ കുട്ടിക്ക് 2500 രൂപയും ജയകൃഷ്ണനില്‍ നിന്നും ചിലവിന് കിട്ടണമെന്നാണ് ശോഭന ഹരജിയില്‍ ആവശ്യപ്പെടുന്നത്. ഇതിനു പുറമെ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടണമെന്നും യുവതിയുടെ ഹരജിയില്‍ വ്യക്തമാക്കി. ജയകൃഷ്ണനോട് മെയ് 18ന് നേരിട്ട് ഹാജരാകാന്‍ കോടതി നോട്ടീസ് അയച്ചു.

Keywords: Kasaragod, Kanhangad, Court, Husband, Wife.