മൂന്ന് കിലോ കഞ്ചാവുമായി അറസ്റ്റിലായ യുവാവിന്റെ സഹോദരിയും പോലീസ് പിടിയില്‍
Nov 14, 2012, 17:53 IST
Noor Mohammed |
പലയിടങ്ങളിലും സഫിയ കഞ്ചാവ് എത്തിച്ച് കൊടുക്കാറുണ്ട്. സഫിയയുടെ ഭര്‍ത്താവ് ഋത്തിഖ് എന്ന റഫീഖ് നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. ഋത്തികിന്റെ സഹോദരന് ഹാരിസിന് എത്തിച്ചുകൊടുക്കാനാണ് നൂര്‍മുഹമ്മദ് ഓട്ടോറിക്ഷയില്‍ കഞ്ചാവുമായി കാഞ്ഞങ്ങാട്ടെത്തിയത്. നൂര്‍ മുഹമ്മദിനെ പോലെ സഹോദരി സഫിയ ഭര്‍ത്താവിന്റെ നിര്‍ദേശം അനുസരിച്ച് കാഞ്ഞങ്ങാട്ട് പലര്‍ക്കും ഇതിന്മുമ്പ് പലതവണ കഞ്ചാവ് എത്തിച്ചുകൊടുത്തിട്ടുണ്ട്. ഹാന്റ്ബാഗില്‍ രഹസ്യമായി കഞ്ചാവ് സൂക്ഷിച്ച് എത്തുന്ന സഫിയയെ ആരും അധികം സംശയിക്കാറില്ല.
പടന്ന കേന്ദ്രീകരിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപകമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് ഈ സഹോദരങ്ങള്‍. പഴയങ്ങാടി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ നൂര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ കഞ്ചാവ് കടത്ത് നിര്‍ബാധം തുടര്‍ന്നുവരികയായിരുന്നു. പടന്നയില്‍ നിന്ന് കോട്ടച്ചേരിയിലെ അജ്ഞാതകേന്ദ്രത്തില്‍ കാത്തിരിക്കുന്ന കഞ്ചാവ് മാഫിയാ സംഘത്തിന് എത്തിച്ചു കൊടുക്കാനാണ് ഓട്ടോറിക്ഷയില്‍ നൂര്‍ മുഹമ്മദ് എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ ഹൊസ്ദുര്‍ഗ് പോലീസ് സംഘം കാഞ്ഞങ്ങാട്ട് നിന്നും പിടികൂടിയത്. ഋത്തിഖിന്റെ വീട്ടില്‍ പോലീസ് ചൊവ്വാഴ്ച റെയ്ഡ് നടത്തി.
Keywords: Noor Mohammed, Arrest, Kanjavu, Supply, Sister, Police, Custody, Kanhangad, Kasaragod, Kerala, Malayalam news