വീട് തകര്‍ത്ത സംഭവത്തില്‍ 25 പേര്‍ക്കെതിരെ കേസ്
Feb 4, 2012, 16:26 IST
കാഞ്ഞങ്ങാട് : ആവിക്കരയില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും യുവാവിനെയും മാതാവിനെയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ 25 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ആവിക്കര മുരുകാലയത്തിലെ സുകേഷ് കുമാറിന്റെ (23) പരാതിപ്രകാരം നികേഷ്, നിഷാന്ത്, ദിലീപ്, പ്രിയേഷ്, മണി, ജ്യോതിഷ് തുടങ്ങി 25 പേര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രിയാണ് ആവിക്കരയിലെ സുകുമാരന്റെ വീട് ഒരുസംഘം ചേര്‍ന്ന് ആക്രമിച്ചത്.
വീടിന്റെ ജനല്‍ ചില്ലുകള്‍ സംഘം അടിച്ചു തകര്‍ക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ സുകുമാരന്റെ ഭാര്യ സ്റ്റില്ലയെയും മകന്‍ സുകേഷ് കുമാറിനെയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. സുകുമാരനെ ജാതി പേര് വിളിച്ച് അപമാനിക്കുകയും ചെയ്തു. അക്രമത്തില്‍ പരിക്കേറ്റ സുകേഷും മാതാവും ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: House-collapse, Kanhangad, case,